കൊ​ച്ചി: ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ​ഹോ​ദ​രി​മാ​രെ പീ​ഡി​പ്പി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്ത പ്ര​തി പി​ടി​യി​ൽ. കാ​സ​ർ​കോ‍‍​ഡ് മൊ​ഗ്രാ​ൽ സ്വ​ദേ​ശി അ​ബ്ദു​ൽ റ​സാ​ക്ക് (38) ആ​ണ് പി​ടി​യി​ലാ​യ​ത്. പെ​രു​മ്പാ​വൂ​രി​ലെ വി​വി​ധ പ്ലൈ​വു​ഡ് ഫാ​ക്ട​റി​ക​ളി​ൽ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ് പ്ര​തി.

കു​ട്ടി​ക​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ക​ണ്ട ഇ​യാ​ളു​ടെ സു​ഹൃ​ത്ത്, ശി​ശു സം​ര​ക്ഷ​ണ സ​മി​തി​യെ (സി​ഡ​ബ്ല്യു​സി) വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ർ കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ കൗ​ൺ​സ​ലിം​ഗി​ലാ​ണ് വി​വ​ര​ങ്ങ​ൾ പു​റ​ത്തു വ​ന്ന​തും അ​ബ്ദു​ൽ റ​സാ​ക്ക് അ​റ​സ്റ്റി​ലാ​യ​തും. പെ​രു​മ്പാ​വൂ​രി​ൽ താ​മ​സി​ക്കു​ന്ന ഇ​ത​ര സം​സ്ഥാ​ന​ക്കാ​രു​ടെ മ​ക്ക​ളാ​ണ് സ​ഹോ​ദ​രി​മാ​ർ.

ജോ​ലി​ക്കാ​യി എ​ത്തു​മ്പോ​ൾ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ക്യാ​ന്പി​ല്‍ ത​ന്നെ​യാ​ണ് പ്ര​തി​യും ക​ഴി​ഞ്ഞി​രു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് കു​ട്ടി​ക​ളെ ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​ത്. സി​ഡ​ബ്ല്യു​സി ന​ൽ​കി​യ വി​വ​ര​ത്തെ തു​ട​ർ​ന്ന് പെ​രു​മ്പാ​വൂ​ർ ഇ​ൻ​സ്പെ​ക്ട​ർ എ​ൽ.​അ​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പോ​ക്സോ​യി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി റി​മാ​ൻ​ഡ് ചെ​യ്തു.