കോ​​​ട്ട​​​യം: സം​സ്ഥാ​ന രാ​ഷ്‌​ട്രീ​യ​ത്തി​ലെ ഇ​തി​ഹാ​സ നാ​യ​ക​നും കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ചെ​യ​ര്‍​മാ​നും മു​ന്‍ മ​ന്ത്രി​യു​മാ​യി​രു​ന്ന കെ.​എം. മാ​ണി വി​ടപ​റ​ഞ്ഞി​ട്ട് ഇ​ന്ന് ഏ​ഴു​വ​ര്‍​ഷം. പാ​ലാ​യു​ടെ മ​ന​സ് മാ​ണി​സാ​റി​ന്‍റെ ഓ​ര്‍​മ​ക​ളി​ല്‍ നി​റ​യു​ന്ന ദി​ന​ത്തി​ല്‍ ത​ന്നെ മ​ക​ന്‍ ജോ​സ് കെ. ​മാ​ണി മ​ത്സ​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ഞ്ഞ​ടു​പ്പ് തീ​യ​തി വ​ന്നു​ചേ​ര്‍​ന്ന​തു യാ​ദൃച്ഛി​കം.

പാ​ലാ മ​ണ്ഡ​ല​വും കെ.​എം. മാ​ണി​യും ഒ​രു​മി​ച്ച് പി​റ​ന്ന​വ​രാ​ണ്. 1965ലാ​യി​രു​ന്നു ഇ​ത്. പാ​ലാ മ​ണ്ഡ​ല​മു​ണ്ടാ​യ​പ്പോ​ള്‍ കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്നും ഇ​റ​ങ്ങി​പ്പോ​ന്ന കെ.​എം. മാ​ണി ആ​ദ്യ​മാ​യി അ​വി​ടെ കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി. പി​ന്നെ 2019 ഏ​പ്രി​ല്‍ ഒ​മ്പ​തി​നു മ​രി​ക്കു​ന്ന​ത് വ​രെ​യും കെ.​എം. മാ​ണി പാ​ലാ​യു​ടെ ജ​ന​പ്ര​തി​നി​ധി​യാ​യി. തു​ട​ര്‍​ച്ച​യാ​യി 12 ത​വ​ണ. 54 കൊ​ല്ലം. ഇ​ന്ത്യ​യി​ല്‍ ഇ​ന്നും ഈ ​റി​ക്കാ​ര്‍​ഡ് കെ.​എം. മാ​ണി​ക്ക് മാ​ത്രം സ്വ​ന്തം.

മീ​ന​ച്ചി​ലാ​റി​ന് കു​റു​കെ 17 പാ​ല​ങ്ങ​ള്‍ പ​ണി​ത മ​ന്ത്രി​യാ​യി​രു​ന്നു കെ.​എം. മാ​ണി. സം​സ്ഥാ​ന​ത്തി​ന് എ​ന്തു കി​ട്ടി​യാ​ലും ഒ​രെ​ണ്ണം പാ​ലാ​യ്ക്ക് വേ​ണ​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​നു നി​ര്‍​ബ​ന്ധ​മാ​യി​രു​ന്നു. ത​ന്‍റെ പ​രി​ലാ​ള​ന​യി​ല്‍ ത​ല​യു​യ​ര്‍​ത്തി നി​ല്‍​ക്കു​ന്ന പാ​ലാ​യെ കാ​ണാ​നാ​യി​രു​ന്നു കെ.​എം. മാ​ണി​ക്ക് എ​ന്നു​മി​ഷ്ടം.

ധ​നം, ആ​ഭ്യ​ന്ത​രം, നി​യ​മം, ജ​ല​സേ​ച​നം, റ​വ​ന്യു, ഭ​വ​നനി​ര്‍​മാ​ണം, വൈ​ദ്യു​തി, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ല്‍ 24 വ​ര്‍​ഷം മ​ന്ത്രി​യാ​യി​രു​ന്ന കെ.​എം. മാ​ണി​യാ​ണ് എ​ല്ലാ​വ​ര്‍​ക്കും കു​ടി​വെ​ള്ള​വും വൈ​ദ്യു​തി​യും ഉ​റ​പ്പാ​ക്കി​യ സാ​മൂ​ഹി​ക ജ​ല​സേ​ച​ന പ​ദ്ധ​തി​യും വെ​ളി​ച്ച വി​പ്ല​വ​വും ന​ട​പ്പാ​ക്കി​യ​ത്. പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി, ഏ​റ്റു​മാ​നൂ​ര്‍ – പു​ഞ്ഞാ​ര്‍ ഹൈ​വേ, പാ​ല​ങ്ങ​ള്‍, ആ​ധു​നി​ക മി​ക​വു​ള്ള റോ​ഡു​ക​ള്‍, റ​വ​ന്യു ട​വ​ര്‍, ട്ര​ഷ​റി, കോ​ട​തി സ​മു​ച്ച​യം തു​ട​ങ്ങി എ​ല്ലാം കൊ​ണ്ടു​വ​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ല​ത്താ​യി​രു​ന്നു.

കാ​രു​ണ്യ ബ​ന​വ​ല​ന്‍റ് ഫ​ണ്ടി​ല്‍​നി​ന്നും 1.42 ല​ക്ഷം പേ​ര്‍​ക്ക് 1200 കോ​ടി​യു​ടെ ചി​കി​ത്സാ സ​ഹാ​യം ന​ല്‍​കി​യ ശേ​ഷ​മാ​ണു മാ​ണി​സാ​ര്‍ നി​ത്യ​ത​യി​ല്‍ ല​യി​ച്ച​ത്. റ​ബ​റി​ന് 150 രൂ​പ താ​ങ്ങു​വി​ല​യാ​യി വി​ല​സ്ഥി​ര​താ ഫ​ണ്ട് രൂ​പീ​ക​രി​ച്ച​തും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​സാ​ന നാ​ളി​ലാ​ണ്.