കാ​സ​ർ​ഗോ​ഡ്: ക്യാ​മ​റ ഘ​ടി​പ്പി​ച്ച ക​ണ്ണ​ട ധ​രി​ച്ച് ബൂ​ത്തി​നു​ള്ളി​ൽ ക​യ​റി​യ യു​ഡി​എ​ഫ് ബൂ​ത്ത് ഏ​ജ​ന്‍റ് പി​ടി​യി​ല്‍. ഉ​ദു​മ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​നീ​ല​ക​ണ്ഠ​ന്‍റെ ചീ​ഫ് ഇ​ല​ക്ഷ​ൻ ഏ​ജ​ന്‍റ് ബി.​എം. ജ​മാ​ലാ​ണ് ക്യാ​മ​റ ഘ​ടി​പ്പി​ച്ച ക​ണ്ണ​ട​യു​മാ​യി ബൂ​ത്തി​ലെ​ത്തി​യ​ത്.

ബേ​ക്ക​ൽ ഇ​സ്ലാ​മി​യ എ​എ​ൽ​പി സ്കൂ​ളി​ലെ 165-ാം ന​മ്പ​ർ ബൂ​ത്തി​ലാ​ണ് സം​ഭ​വം. ജ​മാ​ൽ ധ​രി​ച്ച ക​ണ്ണ​ട​യി​ൽ ക്യാ​മ​റ​യു​ണ്ടെ​ന്ന് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. ഇ​തേ​ത്തു​ട​ർ​ന്ന് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റും പേ​ലീ​സും ഇ​ട​പെ​ട്ട് ക​ണ്ണ​ട പി​ടി​ച്ചെ​ടു​ത്തു.

പ​രാ​തി​യെ തു​ട​ർ​ന്ന് ജ​മാ​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ണ്ണ​ട​യി​ൽ ക്യാ​മ​റ​യു​ള്ള കാ​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ലെ​ന്ന് ജ​മാ​ൽ പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ബൂ​ത്തി​ൽ നേ​രി​യ സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ണ്ടാ​യെ​ങ്കി​ലും പോ​ലീ​സ് ഇ​ട​പെ​ട്ട് സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​ക്കി.