ക​ണ്ണൂ​ർ: സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ബി​ജെ​പി​യു​ടെ ബൂ​ത്ത് ഏ​ജ​ന്‍റി​നെ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. മ​ട്ട​ന്നൂ​ർ മാ​ലൂ​രി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ബി​ജെ​പി ബൂ​ത്ത് ഏ​ജ​ന്‍റ് മ​നോ​ളി ഷൈ​ജു​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ത​ല​യ്ക്കു പ​രി​ക്കേ​റ്റ ഷൈ​ജു​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​

പോ​ളിം​ഗ് കേ​ന്ദ്ര​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കി മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ദേ​ശ​ത്ത് പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. തോ​ൽ​വി ഭ​യ​ന്ന് സി​പി​എം അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​ണെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.