ലി​സ്ബ​ൺ: യു​വേ​ഫ ചാ​മ്പ്യൻ​സ് ലീ​ഗ് ഫു​ട്ബോ​ൾ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ന്‍റെ ആ​ദ്യ​പാ​ദ​ത്തി​ൽ ആ​ഴ്സ​ണ​ലി​ന് ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സ്പോ​ർ​ട്ടിം​ഗ് ലി​സ്ബ​ണെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചു.

ആ​ഴ്സ​ണ​ലി​ന് വേ​ണ്ടി കാ​യ് ഹാ​വെ​ർ​ട്ട്സ് ആ​ണ് ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ ഇ​ഞ്ചു​റി സ​മ​യ​ത്താ​ണ് ആ​ഴ്സ​ണ​ൽ താ​രം ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

ഈ ​മാ​സം 15നാ​ണ് ര​ണ്ടാം പാ​ദ മ​ത്സ​രം. ല​ണ്ട​നി​ലെ എ​മി​റേ​റ്റ്സ് സ്റ്റേ​ഡി​യ​മാ​ണ് വേ​ദി.