ക​​​ണ്ണൂ​​​ര്‍: 2021ലെ ​​​പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക​​​യി​​​ല്‍ ഉ​​​ള്‍​ക്കൊ​​​ള്ളി​​​ച്ച 900 വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ളി​​​ല്‍ 97 ശ​​​ത​​​മാ​​​ന​​​വും (874) പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ​​​താ​​​യി പ്രോ​​​ഗ്ര​​​സ് റി​​​പ്പോ​​​ർ​​​ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

ജ​​​ന​​​ങ്ങ​​​ള്‍​ക്കു മു​​​ന്നി​​​ല്‍ ക​​​ണ​​​ക്കു​​​ക​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക എ​​​ന്ന​​​തു സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം മാ​​​ത്ര​​​മ​​​ല്ല, ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തോ​​​ടു​​​ള്ള ബ​​​ഹു​​​മാ​​​നം കൂ​​​ടി​​​യാ​​​ണെ​​​ന്ന് പി​​​ണ​​​റാ​​​യി സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് ഹാ​​​ളി​​​ൽ ന​​​ട​​​ന്ന പ്രോ​​​ഗ്ര​​​സ് റി​​​പ്പോ​​​ർ​​​ട്ട് ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​ന്‍റെ സ്വ​​​പ്‌​​​ന​​​മാ​​​യ ഭൂ​​​മി​​​യും വീ​​​ടും യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കി. ലൈ​​​ഫ് പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ അ​​​ഞ്ചു​​​ല​​​ക്ഷം വീ​​​ടു​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കി. മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്കാ​​​യി പ്ര​​​ത്യേ​​​കം ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ച പു​​​ന​​​ര്‍​ഗേ​​​ഹം പ​​​ദ്ധ​​​തി വ​​​ഴി 2,782 വ്യ​​​ക്തി​​​ഗ​​​ത ഭ​​​വ​​​ന​​​ങ്ങ​​​ളും 738 ഫ്ലാ​​​റ്റു​​​ക​​​ളും കൈ​​​മാ​​​റി.

ഇ​​​തോ​​​ടൊ​​​പ്പം 3,952 കു​​​ടും​​​ബ​​​ങ്ങ​​​ള്‍​ക്ക് ഭൂ​​​മി ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നും ഉ​​​റ​​​പ്പാ​​​ക്കി.10 വ​​​ര്‍​ഷ​​​ത്തി​​​ന​​​കം 4,56,689 കു​​​ടും​​​ബ​​​ങ്ങ​​​ള്‍​ക്ക് ഭൂ ​​​ഉ​​​ട​​​മ​​​സ്ഥ​​​ത​​​യു​​​ടെ രേ​​​ഖ -പ​​​ട്ട​​​യം ന​​​ല്‍​കി. ഇ​​​ടു​​​ക്കി​​​യി​​​ലെ ദ​​​ശ​​​ക​​​ങ്ങ​​​ള്‍ നീ​​​ണ്ട ഭൂ​​​ത​​​ര്‍​ക്ക​​​ങ്ങ​​​ള്‍​ക്ക് ശാ​​​ശ്വ​​​ത​​​മാ​​​യ പ​​​രി​​​ഹാ​​​രം കാ​​​ണാ​​​ന്‍ നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി​​​യും ച​​​ട്ട​​​ങ്ങ​​​ളും കൊ​​​ണ്ടു​​​വ​​​ന്നു.

2025 ന​​​വം​​​ബ​​​ര്‍ ഒ​​​ന്നി​​​ന് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി 64,006 കു​​​ടും​​​ബ​​​ങ്ങ​​​ളെ ക​​​ടു​​​ത്ത ദാ​​​രി​​​ദ്ര്യ​​​ത്തി​​​ല്‍നി​​​ന്നു മോ​​​ചി​​​പ്പി​​​ച്ച് കേ​​​ര​​​ളം അ​​​തി​​​ദാ​​​രി​​​ദ്ര്യ മു​​​ക്ത സം​​​സ്ഥാ​​​നം ആ​​​യി. ഇ​​​ത്ത​​​ര​​​മൊ​​​രു ല​​​ക്ഷ്യം കൈ​​​വ​​​രി​​​ക്കാ​​​ന്‍ ഇ​​​ന്ത്യ​​​യി​​​ല്‍ ഒ​​​രു സം​​​സ്ഥാ​​​ന​​​വും ഇ​​​തു​​​വ​​​രെ ഒ​​​രു ന​​​ട​​​പ​​​ടി​​​യും സ്വീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല; ലോ​​​ക​​​ത്തു​​ത​​​ന്നെ അ​​​പൂ​​​ര്‍​വം രാ​​​ജ്യ​​​ങ്ങ​​​ള്‍ മാ​​​ത്രമേ ഈ ​​​ഉ​​​യ​​​ര​​​ത്തി​​​ലെ​​​ത്തി​​​യി​​​ട്ടു​​​ള്ളൂ​​​വെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

16,40,276 വീ​​​ട്ട​​​മ്മ​​​മാ​​​ര്‍​ക്ക് ഗൃ​​​ഹ​​​ജോ​​​ലി​​​യു​​​ടെ മൂ​​​ല്യം അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന പ്ര​​​തി​​​മാ​​​സം 1,000 രൂ​​​പ ആ​​​നു​​​കൂ​​​ല്യം നല്‍കി. ഓ​​​ര്‍​ഫ​​​നേ​​​ജ് അ​​​ന്തേ​​​വാ​​​സി​​​ക​​​ള്‍​ക്ക് ധ​​​ന​​​സ​​​ഹാ​​​യം 1,100ല്‍ ​​​നി​​​ന്ന് 1,375 രൂ​​​പ​​​യാ​​​യി ഉ​​​യ​​​ര്‍​ത്തി. ഏ​​​ക കി​​​ട​​​പ്പാ​​​ടം ജ​​​പ്തി ചെ​​​യ്യു​​​ന്ന​​​തി​​​ല്‍നി​​​ന്ന് സം​​​ര​​​ക്ഷി​​​ക്കാ​​​ന്‍ ഏ​​​ക കി​​​ട​​​പ്പാ​​​ടം സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മം ന​​​ട​​​പ്പി​​​ലാ​​​ക്കി 7,29,843 ഫ​​​യ​​​ല്‍ കേ​​​സു​​​ക​​​ള്‍ (59 ശ​​​ത​​​മാ​​​നം) തീ​​​ര്‍​പ്പാ​​​ക്കി. പി​​​എ​​​സ്‌​​​സി വ​​​ഴി 3,13,202 സ​​​ര്‍​ക്കാ​​​ര്‍ നി​​​യ​​​മ​​​നം ന​​​ട​​​പ്പി​​​ലാ​​​ക്കി. മ​​​ല​​​യാ​​​ള ഭാ​​​ഷ ഔ​​​ദ്യോ​​​ഗി​​​ക ഭാ​​​ഷ​​​യാ​​​യി അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന നി​​​യ​​​മ​​​നി​​​ര്‍​മാ​​​ണം.

ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍ ശി​​​പാ​​​ര്‍​ശ​​​ക​​​ളി​​​ല്‍ 220 എ​​​ണ്ണം ന​​​ട​​​പ്പി​​​ലാ​​​ക്കി. വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തു​​​റ​​​മു​​​ഖം ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യു​​​ടെ ശ്ര​​​ദ്ധ ആ​​​ക​​​ര്‍​ഷി​​​ക്കു​​​ന്ന ത​​​ല​​​ത്തി​​​ൽ യാ​​​ഥാ​​​ര്‍​ഥ്യ​​​മാ​​​യി. ദേ​​​ശീ​​​യ പാ​​​ത വി​​​ക​​​സ​​​ന​​​ത്തി​​​നു ഭൂ​​​മി ഏ​​​റ്റെ​​​ടു​​​പ്പ് ചെ​​​ല​​​വി​​​ന്‍റെ 25 ശ​​​ത​​​മാ​​​നം സം​​​സ്ഥാ​​​നം വ​​​ഹി​​​ച്ചു.

ആ​​​ന​​​ക്കാം​​​പൊ​​​യി​​​ല്‍ – ക​​​ള​​​ള​​​ടി – മേ​​​പ്പാ​​​ടി തു​​​ര​​​ങ്ക പാ​​​ത​​​യ്ക്ക് എ​​​ല്ലാ അ​​​നു​​​മ​​​തി​​​യും ല​​​ഭി​​​ച്ചു.1,179 കി.​​​മി. മ​​​ല​​​യോ​​​ര ഹൈ​​​വേ, 605 കി.​​​മീ. തീ​​​ര​​​ദേ​​​ശ പാ​​​ത- ല​​​ക്ഷ്യ​​​ബോ​​​ധ​​​ത്തോ​​​ടെ പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്നു. മു​​​ണ്ട​​​ക്കൈ-​​​ചൂ​​​ര​​​ല്‍​മ​​​ല ദു​​​ര​​​ന്തബാ​​​ധി​​​ത​​​ര്‍​ക്ക് 178 വീ​​​ടു​​​ക​​​ള്‍ ഒ​​​രു​​​ക്കി​​​യ മാ​​​തൃ​​​കാ ടൗ​​​ണ്‍​ഷി​​​പ്പ് കേ​​​ന്ദ്ര സ​​​ഹാ​​​യം ഇ​​​ല്ലാ​​​തി​​​രു​​​ന്നി​​​ട്ടും. പൂ​​​ര്‍​ത്തി​​​യാ​​​ക്കി.

പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ ക്ഷേ​​​മം ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ 150 കോ​​​ടി ബ​​​ജ​​​റ്റി​​​ല്‍ നീ​​​ക്കി​​​വ​​ച്ചു. പ​​​രാ​​​തി​​​ക​​​ള്‍ അ​​​റി​​​യി​​​ക്കാ​​​ന്‍ പ്ര​​​വാ​​​സി​​​ക​​​ള്‍​ക്ക് പ്ര​​​ത്യേ​​​ക പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ന്‍ ആ​​​രം​​​ഭി​​​ച്ചു. യാ​​​ത്ര​​​യി​​​ല്‍ വേ​​​ഗ​​​മി​​​ല്ലാ​​​ത്ത​​​ത് ബു​​​ദ്ധി​​​മു​​​ട്ട് ഉ​​​ണ്ടാ​​​ക്കു​​​ന്നു. കെ-​​​റെ​​​യി​​​ലി​​​നാ​​​യി കേ​​​ന്ദ്ര റെ​​​യി​​​ല്‍ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ അ​​​നു​​​മ​​​തി വേ​​​ണം. ഇ​​​വി​​​ടെ രാ​​​ഷ്‌​​​ട്രീ​​​യ ഉദ്ദേശ്യത്തോ​​​ടെ​​​യാ​​​ണ് ചി​​​ല​​​ര്‍ സ​​​മീ​​​പി​​​ച്ച​​​ത്. കോ​​​ണ്‍​ഗ്ര​​​സും ബി​​​ജെ​​​പി​​​യും ഇ​​​തേ നി​​​ല​​​പാ​​​ടാ​​​ണ് സ്വീ​​​ക​​​രി​​​ച്ച​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.