തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ വോ​​​ട്ട് ചെ​​​യ്യാ​​​ന്‍ യു​​​വാ​​​ക്ക​​​ളെ ബോ​​​ധ​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഒ​​​രു​​​ക്കി​​​യ ഡാ​​​ന്‍​സ് വീ​​​ഡി​​​യോ സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ​​​യി​​​ല്‍ വൈ​​​റ​​​ലാ​​​കു​​​ന്നു.

മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ര്‍ ര​​​ത്ത​​​ന്‍ യു. ​​​കേ​​​ല്‍​ക്ക​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണ് റാ​​​പ്പ് ഗാ​​​ന​​​ത്തി​​​നൊ​​​പ്പം ആ​​​വേ​​​ശ​​​ക​​​ര​​​മാ​​​യ നൃ​​​ത്ത​​​ച്ചു​​​വ​​​ടു​​​മാ​​​യി എ​​​ത്തു​​​ന്ന​​​ത്.

വീ​​​ഡി​​​യോ ഗാ​​​നം മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ ഗ്യാ​​​നേ​​​ഷ് കു​​​മാ​​​ര്‍ നേരത്തേ കൊ​​​ച്ചി​​​യി​​​ല്‍ പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​രു​​​ന്നു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ അ​​​നു​​​കു​​​മാ​​​രി, അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​ള​​​ക്ട​​​ര്‍ ഡോ. ​​​ശി​​​വ​​​ശ​​​ക്തി​​​വേ​​​ല്‍ എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ടെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്തി​​​പ്പി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ട ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും കേ​​​ല്‍​ക്ക​​​റി​​​നൊ​​​പ്പം പ്ര​​​ചാ​​​ര​​​ണ വീ​​​ഡി​​​യോ​​​യി​​​ലു​​​ണ്ട്. ഒ​​​രു മി​​​നി​​​റ്റും മു​​​പ്പ​​​ത്തി​​​മൂ​​​ന്ന് സെ​​​ക്ക​​​ന്‍​ഡും ദൈ​​​ര്‍​ഘ്യ​​​മു​​​ള്ള​​​താ​​​ണ് ‘ഇ​​​ത് നി​​​ന്‍റെ വോ​​​ട്ടാ​​​ണ്, ന​​​മ്മു​​​ടെ നാ​​​ടി​​​ന് വേ​​​ണ​​​മീ വോ​​​ട്ട്…’ എ​​​ന്നു തു​​​ട​​​ങ്ങു​​​ന്ന വീ​​​ഡി​​​യോ ഗാ​​​നം.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വ​​​കു​​​പ്പ് അ​​​ണ്ട​​​ര്‍ സെ​​​ക്ര​​​ട്ട​​​റി എ​​​സ്.​​​എ​​​സ്.​​​ സ​​​രി​​​ന്‍, ബി​​​എ​​​ല്‍​ഒ സ​​​ത്യ​​​ഭാ​​​മ, അ​​​ന​​​ഘ സ​​​ജി​​​കു​​​മാ​​​ര്‍, മാ​​​ന​​​സ ആ​​​ര്‍​.ബി., ദേ​​​വി​​​ക അ​​​നി​​​ല്‍, എ​​​ല്‍. ദീ​​​പ, എം.​​​എ​​​സ്.​​​ അ​​​നീ​​​ഷ്, അ​​​ഭി​​​ജി​​​ത്ത്, അ​​​ശ്വി​​​ന്‍ എ​​​ന്നി​​​വ​​​രും നൃ​​​ത്ത​​​സം​​​ഘ​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്നു.
വീ​​​ഡി​​​യോ ലി​​​ങ്ക്: https:// www.facebook.com/share/v/1BcXoe6Ky1/