കൊ​ച്ചി: ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ അ​ഴി​മ​തി​ക്കേ​സി​ല്‍ പ്ര​തി​ക​ളെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ന്‍ അ​നു​മ​തി നി​ഷേ​ധി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സി​ല്‍ വി​ധി പ​ത്തി​ന്. ര​ണ്ടു പ്ര​തി​ക​ള്‍​ക്ക് പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി ന​ല്‍​കാ​ത്ത​തി​നെ​തി​രേ​യു​ള്ള കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി​യാ​ണ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

കേ​സി​ലെ പ്ര​തി​ക​ളാ​യ മു​ന്‍ ചെ​യ​ര്‍​മാ​നും ഐ​എ​ന്‍​ടി​യു​സി നേ​താ​വു​മാ​യ ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​നെ​യും മു​ന്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ കെ.​എ. ര​തീ​ഷി​നെ​യും വി​ചാ​ര​ണ ചെ​യ്യാ​ന്‍ അ​നു​മ​തി തേ​ടി സി​ബി​ഐ ന​ല്‍​കി​യ അ​പേ​ക്ഷ മൂ​ന്നു ത​വ​ണ സ​ര്‍​ക്കാ​ര്‍ ത​ള്ളി​യി​രു​ന്നു.

മൂ​ന്നാം​വ​ട്ട​വും പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി നി​ഷേ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ വ്യ​വ​സാ​യ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​ക്കെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി തു​ട​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ട​കം​പ​ള്ളി മ​നോ​ജ് ന​ല്‍​കി​യ ഉ​പ​ഹ​ര്‍​ജി​യാ​ണ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

അ​ഴി​മ​തി അ​വ​സാ​നി​ക്ക​ണ​മെ​ങ്കി​ല്‍ പ്ര​തി​ക​ള്‍ വി​ചാ​ര​ണ നേ​രി​ട​ണം. പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി ന​ല്‍​കാ​നു​ള്ള അ​ധി​കാ​രം കോ​ട​തി​ക്കു ല​ഭി​ക്ക​ണ​മെ​ന്ന് വാ​ദ​ത്തി​നി​ടെ ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദ്ദീ​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.