ലക്നോ: ഉത്തർപ്രദേശിലെ വാരണാസിയിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഹാൻഡ് പന്പുകൊണ്ടടിച്ചു കൊന്ന യുവാവ് പിടിയിൽ. സോണി (29) എന്ന യുവതിയെയാണ് ഭർത്താവ് ഗൗതം ഖർവാർ കൊലപ്പെടുത്തിയത്.
ദന്പതികൾ തമ്മിൽ വക്കുതർക്കം ഉണ്ടാവുകയും കോപാകുലനായ ഗൗതം ഹാൻഡ് പന്പിന്റെ പിടി ഉപയോഗിച്ച് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം സമീപത്തെ വനത്തിൽ ഉപേക്ഷിച്ചു.
സോണിയുടെ സഹോദരി ഫോണിൽ ബന്ധപ്പെട്ടിട്ടും കിട്ടാത്തതിനെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് വീട്ടിലെത്തി ഗൗതമിനെ വിശദമായി ചോദ്യം ചെയ്യുകയും ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൃതദേഹം വനത്തിൽ നിന്ന് കണ്ടെത്തി.
പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയക്കുകയും ചെയ്തു.



