കണ്ണൂർ: സിപിഎം പ്രവർത്തകൻ യു.കെ.സലിം വധക്കേസിൽ ആറ് എസ്ഡിപിഐ പ്രവർത്തകരെ കോടതി വെറുതെ വിട്ടു. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി പ്രഖ്യാപിച്ചത്.
2008 ജൂലൈ 23 നായിരുന്നു യു.കെ.സലിം കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ സിപിഎമ്മാണെന്ന് സലിമിന്റെ പിതാവ് ആരോപിച്ചിരുന്നു. ഫസൽ കേസിലെ വിവരങ്ങൾ സലിം പുറത്ത് പറയുമോയെന്ന ഭയമാണ് കൊലപാതകത്തിന് പിന്നിലെന്നും കുടുംബം ആരോപിച്ചിരുന്നു.



