വ​​​ത്തി​​​ക്കാ​​​ന്‍ സി​​​റ്റി: ലോ​​​ക​​​ത്തെ ന​​​ടു​​​ക്കു​​​ന്ന യു​​​ദ്ധ​​​ങ്ങ​​​ള്‍ക്കും സം​​​ഘ​​​ര്‍ഷ​​​ങ്ങ​​​ള്‍ക്കും അ​​​റു​​​തി വ​​​രു​​​ത്താ​​​ന്‍ ലോ​​​ക​​​നേ​​​താ​​​ക്ക​​​ള്‍ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ന്‍ മാ​​​ര്‍പാ​​​പ്പ​​​യു​​​ടെ ആ​​​ഹ്വാ​​​നം. അ​​​ധി​​​കാ​​​ര​​​ത്തി​​​നാ​​​യു​​​ള്ള ത​​​ന്ത്ര​​​ങ്ങ​​​ളും ആ​​​ധി​​​പ​​​ത്യം സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളും ഉ​​​പേ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നും “ന​​​ഗ​​​ര​​​ത്തി​​​നും ലോ​​​ക​​​ത്തി​​​നും’ എ​​​ന്ന​​​ര്‍ഥം വ​​​രു​​​ന്ന ‘ഉ​​​ര്‍ബി എ​​​ത്ത് ഒ​​​ര്‍ബി’ ഈ​​​സ്റ്റ​​​ര്‍ സ​​​ന്ദേ​​​ശ​​​ത്തി​​​ല്‍ മാ​​​ര്‍പാ​​​പ്പ അ​​​ഭ്യ​​​ര്‍ഥി​​​ച്ചു.

അ​​​ക്ര​​​മ​​​ങ്ങ​​​ള്‍ സാ​​​ധാ​​​ര​​​ണ​​​മാ​​​യ ഒ​​​ന്നാ​​​യി മാ​​​റു​​​ന്ന​​​തി​​​ലും അ​​​തി​​​നോ​​​ട് ആ​​​ളു​​​ക​​​ള്‍ നി​​​സം​​​ഗ​​​ത കാ​​​ണി​​​ക്കു​​​ന്ന​​​തി​​​ലും മാ​​​ര്‍പാ​​​പ്പ ആ​​​ശ​​​ങ്ക രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. “ആ​​​യു​​​ധ​​​ങ്ങ​​​ളു​​​ള്ള​​​വ​​​ര്‍ അ​​​തു താ​​​ഴെ​​​വ​​​യ്ക്കു​​​ക. യു​​​ദ്ധം അ​​​ഴി​​​ച്ചു​​​വി​​​ടാ​​​ന്‍ അ​​​ധി​​​കാ​​​ര​​​മു​​​ള്ള​​​വ​​​ര്‍ സ​​​മാ​​​ധാ​​​നം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക”- മാ​​ർ​​പാ​​പ്പ​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ശേ​​​ഷ​​​മു​​​ള്ള ത​​ന്‍റെ ആ​​​ദ്യ ഈ​​​സ്റ്റ​​​ര്‍ സ​​​ന്ദേ​​​ശ​​​ത്തി​​​ല്‍ ലെ​​​യോ മാ​​​ര്‍പാ​​​പ്പ വൈ​​​കാ​​​രി​​​ക​​​മാ​​​യാണ് ഇങ്ങനെ ആവശ്യപ്പെട്ടത്.

“ലോ​​​കം അ​​​ക്ര​​​മ​​​ങ്ങ​​​ളോ​​​ട് ശീ​​​ലി​​​ച്ചു​​​പോ​​​കു​​​ക​​​യാ​​​ണ്. ഇ​​​ത് അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​ണ്. ഈ​​​ശോ​​​മി​​​ശി​​​ഹാ​​​യു​​​ടെ പു​​​ന​​​രു​​​ത്ഥാ​​​നം പൂ​​​ര്‍ണ​​​മാ​​​യും അ​​​ഹിം​​​സ​​​യി​​​ൽ അ​​​ധി​​​ഷ്ഠി​​​ത​​​മാ​​​ണ്. ക്ഷ​​​മി​​​ക്കു​​​ക​​​യും വീ​​​ണ്ടെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന സ്‌​​​നേ​​​ഹ​​​ത്തി​​​ല​​​ധി​​​ഷ്ഠി​​​ത​​​മാ​​​ണ​​​ത്. ഈ ​​​ആ​​​ഘോ​​​ഷ​​​വേ​​​ള​​​യി​​​ല്‍ വി​​​ദ്വേ​​​ഷ​​​വും ആ​​​ധി​​​പ​​​ത്യ​​​മോ​​​ഹ​​​വും ഉ​​​പേ​​​ക്ഷി​​​ച്ച് സ​​​മാ​​​ധാ​​​ന​​​ത്തി​​​നാ​​​യി പ്രാ​​​ര്‍ഥി​​​ക്ക​​​ണം”.

വ​​​ര്‍ധി​​​ച്ചു​​​വ​​​രു​​​ന്ന നി​​​സം​​​ഗ​​​താ മ​​​നോ​​​ഭാ​​​വ​​​ത്തി​​​ല്‍ ആ​​​ശ​​​ങ്ക പ്ര​​​ക​​​ടി​​​പ്പി​​​ച്ച മാ​​​ര്‍പാ​​​പ്പ, ന​​​മു​​​ക്ക് നി​​​സം​​​ഗ​​​രാ​​​യി​​​രി​​​ക്കാ​​​നോ തി​​​ന്മ​​​യോ​​​ടു താ​​​ദാ​​​ത്മ്യം പ്രാ​​​പി​​​ക്കാ​​​നോ സാ​​​ധി​​​ക്കി​​​ല്ലെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി.

ഉ​​​യി​​​ര്‍പ്പു​​​തി​​​രു​​​നാ​​​ള്‍ ന​​​ല്‍കു​​​ന്ന സ​​​മാ​​​ധാ​​​നം കേ​​​വ​​​ലം ആ​​​യു​​​ധ​​​ങ്ങ​​​ളു​​​ടെ നി​​​ശ​​​ബ്ദ​​​ത മാ​​​ത്ര​​​മ​​​ല്ല, മ​​​റി​​​ച്ച് ന​​​മ്മി​​​ല്‍ ഓ​​​രോ​​​രു​​​ത്ത​​​രു​​​ടെ​​​യും ഹൃ​​​ദ​​​യ​​​ങ്ങ​​​ളെ സ്പ​​​ര്‍ശി​​​ക്കു​​​ക​​​യും രൂ​​​പാ​​​ന്ത​​​ര​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്യു​​​ന്ന ആ​​​ന്ത​​​രി​​​ക സ​​​മാ​​​ധാ​​​നം കൂ​​​ടി​​​യാ​​​ണ് -മാ​​​ര്‍പാ​​​പ്പ പ​​​റ​​​ഞ്ഞു.

പ​​​ത്തു ഭാ​​​ഷ​​​ക​​​ളി​​​ലാ​​​യി വി​​​ശ്വാ​​​സി​​​ക​​​ള്‍ക്ക് ഈ​​​സ്റ്റ​​​ര്‍ ആ​​​ശം​​​സ​​​ക​​​ള്‍ നേ​​​ര്‍ന്ന മാ​​​ര്‍പാ​​​പ്പ, ഈ​​​മാ​​​സം 11ന് ​​​സ​​​മാ​​​ധാ​​​ന​​​ത്തി​​​നാ​​​യി പ്ര​​​ത്യേ​​​ക പ്രാ​​​ര്‍ഥ​​​നാ​​​യോ​​​ഗം സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്‌​​​സ് ബ​​​സി​​​ലി​​​ക്ക​​​യി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്നും അ​​​റി​​​യി​​​ച്ചു.

യു​​​ദ്ധ​​​ത്തി​​​ന്‍റെ അ​​​ക്ര​​​മ​​​ങ്ങ​​​ളും കാ​​​ലാ​​​വ​​​സ്ഥാ​​​ വ്യ​​​തി​​​യാ​​​ന​​​വും മ​​​റ്റു ദു​​​രി​​​ത​​​ങ്ങ​​​ളും തീ​​​ര്‍ക്കു​​​ന്ന പ്ര​​​തി​​​സ​​​ന്ധി​​​ക്കി​​​ട​​​യി​​​ല്‍ പ്ര​​​ത്യാ​​​ശ കൈ​​​വി​​​ടാ​​​തെ കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന് ഇ​​​ന്ന​​​ലെ സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്‌​​​സ് ച​​​ത്വ​​​ര​​​ത്തി​​​ല്‍ ന​​​ട​​​ന്ന ഉ​​​യി​​​ര്‍പ്പു​​​തി​​​രു​​​നാ​​​ള്‍ വി​​​ശു​​​ദ്ധ കു​​​ര്‍ബാ​​​ന​​​യി​​​ല്‍ മു​​​ഖ്യ​​​ കാ​​​ര്‍മി​​​ക​​​ത്വം വ​​​ഹി​​​ച്ച് വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ല്‍ക​​​വേ മാ​​​ര്‍പാ​​​പ്പ പ​​​റ​​​ഞ്ഞു.

ഏ​​​റ്റ​​​വും ദു​​​ര്‍ബ​​​ല​​​രെ ത​​​ക​​​ര്‍ക്കു​​​ന്ന ചൂ​​​ഷ​​​ണ​​​ങ്ങ​​​ളും ഭൂ​​​മി​​​യു​​​ടെ വി​​​ഭ​​​വ​​​ങ്ങ​​​ള്‍ കൊ​​​ള്ള​​​യ​​​ടി​​​ക്കു​​​ന്ന ലാ​​​ഭ​​​ക്കൊ​​​തി​​​യും, കൊ​​​ല്ലു​​​ക​​​യും ന​​​ശി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന യു​​​ദ്ധ​​​ത്തി​​​ന്‍റെ അ​​​ക്ര​​​മ​​​വും എ​​​ല്ലാ കോ​​​ണു​​​ക​​​ളി​​​ല്‍നി​​​ന്നും ഉ​​​യ​​​രു​​​ന്നു. ഇ​​​തി​​​നു​​​ള്ള മ​​​റു​​​പ​​​ടി​​​യാ​​​ണ് ഈ​​​സ്റ്റ​​​ര്‍ ന​​​ല്‍കു​​​ന്ന സ​​​ന്ദേ​​​ശം. ന​​​മു​​​ക്കു ചു​​​റ്റും നി​​​ര​​​ന്ത​​​ര​​​മാ​​​യ അ​​​നീ​​​തി, തി​​​ന്മ, നി​​​സം​​​ഗ​​​ത, ക്രൂ​​​ര​​​ത എ​​​ന്നി​​​വ കാ​​​ണു​​​മ്പോ​​​ള്‍ പ​​​ല​​​പ്പോ​​​ഴും ദൈ​​​വം ഇ​​​ല്ലെ​​​ന്ന് തോ​​​ന്നി​​​പ്പോ​​​യേ​​​ക്കാം.

എ​​​ന്നാ​​​ല്‍ ഇ​​​രു​​​ട്ടി​​​ന്‍റെ ന​​​ടു​​​വി​​​ല്‍ എ​​​പ്പോ​​​ഴും പു​​​തി​​​യ എ​​​ന്തെ​​​ങ്കി​​​ലും ജീ​​​വ​​​ന്‍ പ്രാ​​​പി​​​ക്കു​​​ക​​​യും എ​​​ത്ര​​​യും വേ​​​ഗം ഫ​​​ലം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​മെ​​​ന്ന​​​തു സ​​​ത്യ​​​മാ​​​ണ്. ഈ ​​​പ്ര​​​ത്യാ​​​ശ​​​യാ​​​ണ് ഈ​​​സ്റ്റ​​​ര്‍ ന​​​മു​​​ക്കു ന​​​ല്‍കു​​​ന്ന​​​ത്.

യു​​​ദ്ധ​​​ത്തി​​​ന്‍റെ വ്യാ​​​പ്തി ക​​​ണ്ട് ആ​​​രും ത​​​ള​​​ര്‍ന്നു​​​പോ​​​ക​​​രു​​​തെ​​​ന്നും സ​​​മാ​​​ധാ​​​ന​​​ത്തി​​​നാ​​​യി പ്ര​​​വ​​​ര്‍ത്തി​​​ക്ക​​​ണ​​​മെ​​​ന്നും ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി ന​​​ട​​​ന്ന ഈ​​​സ്റ്റ​​​ര്‍ വി​​​ജി​​​ലി​​​ലും മാ​​​ര്‍പാ​​​പ്പ ആഹ്വാനം ചെയ്തു. ക്രി​​​സ്തു മ​​​രി​​​ച്ച​​​വ​​​രി​​​ല്‍നി​​​ന്ന് ഉ​​​യി​​​ര്‍ത്തെ​​​ഴു​​​ന്നേ​​​റ്റു. അ​​​വ​​​നോ​​​ടൊ​​​പ്പം, നാ​​​മും പു​​​തി​​​യ ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്ക് ഉ​​​യി​​​ര്‍ത്തെ​​​ഴു​​​ന്നേ​​​ല്‍ക്കു​​​ന്നു.

“ഈ​​​സ്റ്റ​​​ര്‍ ന​​​മ്മെ ഒ​​​രി​​​ക്ക​​​ലും പ​​​രാ​​​ജ​​​യ​​​പ്പെ​​​ടാ​​​ത്ത ഒ​​​രു പ്ര​​​ത്യാ​​​ശ​​​യി​​​ലേ​​​ക്കും ഒ​​​രി​​​ക്ക​​​ലും മ​​​ങ്ങാ​​​ത്ത ഒ​​​രു വെ​​​ളി​​​ച്ച​​​ത്തി​​​ലേ​​​ക്കും, ഒ​​​ന്നി​​​നും എ​​​ടു​​​ത്തു​​​ക​​​ള​​​യാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത സ​​​ന്തോ​​​ഷ​​​ത്തി​​​ന്‍റെ പൂ​​​ര്‍ണ​​​ത​​​യി​​​ലേ​​​ക്കും ന​​​യി​​​ക്കു​​​ന്നു. കാ​​​ര​​​ണം, മ​​​ര​​​ണം എ​​​ന്നെ​​​ന്നേ​​​ക്കു​​​മാ​​​യി കീ​​​ഴ​​​ട​​​ക്ക​​​പ്പെ​​​ട്ടു. ഇ​​​നി മ​​​ര​​​ണ​​​ത്തി​​​ന് ന​​​മ്മു​​​ടെ​​​മേ​​​ല്‍ അ​​​ധി​​​കാ​​​ര​​​മി​​​ല്ല”.-​​​മാ​​​ര്‍പാ​​​പ്പ പ​​​റ​​​ഞ്ഞു.

ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി​​​ സെ​​ന്‍റ് പീ​​​റ്റേ​​​ഴ്‌​​​സ് ബ​​​സി​​​ലി​​​ക്ക​​​യി​​​ല്‍ ന​​​ട​​​ന്ന തി​​​രു​​​ക്ക​​​ര്‍മ​​​ങ്ങ​​​ളി​​​ല്‍ 50,000ത്തോ​​​ളം വി​​​ശ്വാ​​​സി​​​ക​​​ള്‍ പ​​​ങ്കെ​​​ടു​​​ത്തു. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്‌​​​സ് ച​​​ത്വ​​​ര​​​ത്തി​​​ല്‍ ന​​​ട​​​ന്ന വി​​​ശു​​​ദ്ധ കു​​​ര്‍ബാ​​​ന​​​യി​​​ല്‍ ഒ​​​ന്ന​​​ര ല​​​ക്ഷ​​​ത്തോ​​​ളം പേ​​​രാ​​​ണു പ​​​ങ്കെ​​​ടു​​​ത്ത​​​ത്.

നെ​​​ത​​​ര്‍ലാ​​​ന്‍ഡ്‌​​​സി​​​ല്‍നി​​​ന്ന് എ​​​ത്തി​​​ച്ച തു​​ലി​​​പ് ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള പു​​​ഷ്പ​​​ങ്ങ​​​ള്‍ക്കൊ​​​ണ്ടാ​​​ണ് സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്‌​​​സ് ച​​​ത്വ​​​ര​​​ത്തി​​​ലെ ബ​​​ലി​​​വേ​​​ദി​​​യും പ​​​രി​​​സ​​​ര​​​വും അ​​​ലം​​​കൃ​​​ത​​​മാ​​​ക്കി​​​യ​​​ത്. തു​​​ട​​​ര്‍ച്ച​​​യാ​​​യി ഇ​​​ത് 40-ാം വ​​​ര്‍ഷ​​​മാ​​​ണ് ഉ​​​യി​​​ര്‍പ്പു​​​തി​​​രു​​​നാ​​​ള്‍ ദി​​​വ​​​സ​​​ത്തെ വി​​​ശു​​​ദ്ധ കു​​​ര്‍ബാ​​​ന​​​യ്ക്ക് സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്‌​​​സ് ച​​​ത്വ​​​രം അ​​​ല​​​ങ്ക​​​രി​​​ക്കാ​​​ന്‍ നെ​​​ത​​​ര്‍ലാ​​​ന്‍ഡ്‌​​​സി​​​ല്‍നി​​​ന്നു സൗ​​​ജ​​​ന്യ​​​മാ​​​യി പു​​​ഷ്പ​​​ങ്ങ​​​ള്‍ എ​​​ത്തി​​​ക്കു​​​ന്ന​​​ത്.