ഇ​ടു​ക്കി: സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യ സി.​പി.​മാ​ത്യൂ​വി​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സി​പി​എം വ​നി​താ നേ​താ​വ് ലി​സി ജോ​സ​ഫാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ല്‍​കി​യ​ത്.

സ​മ​ര​ത്തി​നി​ടെ എ​തി​രാ​ളി​ക​ള്‍ അ​ടു​ത്തു​വ​ന്നാ​ല്‍ സ്വ​ന്തം ബ്ലൗ​സ് വ​ലി​ച്ചു​കീ​റാ​ന്‍ ക​ഞ്ഞി​ക്കു​ഴി മു​ന്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റി​നോ​ട് താ​ൻ നി​ര്‍​ദേ​ശി​ച്ചെ​ന്ന് സി.​പി.​മാ​ത്യു പ​റ​ഞ്ഞി​രു​ന്നു. സി.​പി.​മാ​ത്യു വ്യ​ക്തി അ​ധി​ക്ഷേ​പം ന​ട​ത്തി​യെ​ന്നും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഇ​ടു​ക്കി​യി​ല്‍ റോ​യി കെ. ​പൗ​ലോ​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ലാ​ണ് സി.​പി.​മാ​ത്യു വി​വാ​ദ​പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം കു​മ​ളി​യി​ല്‍ ശ​ശി ത​രൂ​ര്‍ എം​പി പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക്കി​ടെ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ പ്ര​വ​ര്‍​ത്ത​ക​നെ സി.​പി. മാ​ത്യു കൈ​യേ​റ്റം ചെ​യ്ത​ത് വി​വാ​ദ​മാ​യി​രു​ന്നു.