കൊ​​ച്ചി: വി​​ദേ​​ശ​​ങ്ങ​​ളി​​ല്‍നി​​ന്നു​​ള്ള അ​​ല​​ങ്കാ​​ര ജീ​​വ​​ജാ​​ല​​ങ്ങ​​ളു​​ടെ ഇ​​റ​​ക്കു​​മ​​തി ക​​ര്‍ശ​​ന​​മാ​​യി നി​​യ​​ന്ത്രി​​ക്ക​​ണ​​മെ​​ന്നും ഇ​​വ​​യു​​ടെ വ്യാ​​പ​​നം ആ​​രോ​​ഗ്യ​​മേ​​ഖ​​ല​​യി​​ല്‍ പു​​തി​​യ പ്ര​​തി​​സ​​ന്ധി​​ക്ക് വ​​ഴി​​വ​​യ്ക്കു​​ന്ന​​താ​​യും കേ​​ര​​ള അ​​സോ​​സി​​യേ​​ഷ​​ന്‍ ഓ​​ഫ് ന്യൂ​​റോ​​ള​​ജി​​സ്റ്റ്‌​​സ്. കൊ​​ച്ചി ഐ​​എം​​എ ഹൗ​​സി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച ഏ​​ക​​ദി​​ന ശി​​ല്‍പ്പ​​ശാ​​ല​​യി​​ല്‍ പീ​​ച്ചി കേ​​ര​​ള ഫോ​​റ​​സ്റ്റ് റി​​സ​​ര്‍ച്ച് ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടി​​ലെ ചീ​​ഫ് സ​​യ​​ന്‍റി​​സ്റ്റ് ഡോ. ​​ടി.​​വി. സ​​ജീ​​വ് അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.
ശി​​ല്പ​​പ​​ശാ​​ല​​യു​​ടെ​​യും സൗ​​ജ​​ന്യ പി​​സി​​ആ​​ര്‍ ടെ​​സ്റ്റ് പ​​ദ്ധ​​തി​​യു​​ടെ​​യും ഉ​​ദ്ഘാ​​ട​​നം അ​​സോ​​സി​​യേ​​ഷ​​ന്‍ സെ​​ക്ര​​ട്ട​​റി ഡോ. ​​വി.​​ടി. ഹ​​രി​​ദാ​​സും അ​​മൃ​​ത ആ​​ശു​​പ​​ത്രി മെ​​ഡി​​ക്ക​​ല്‍ സൂ​​പ്ര​​ണ്ട് ഡോ. ​​കെ.​​വി. ബീ​​ന​​യും ചേ​​ര്‍ന്ന് നി​​ര്‍വ​​ഹി​​ച്ചു. ഡോ. ​​ടി.​​വി. സ​​ജീ​​വ്, ഡോ.​​കെ. ഉ​​മ്മ​​ര്‍, ഡോ.​​കെ. പ​​ര​​മേ​​ശ്വ​​ര​​ന്‍, ഡോ. ​​വൈ​​ശാ​​ഖ് ആ​​ന​​ന്ദ്, ഡോ.​​ആ​​ര്‍. അ​​ര​​വി​​ന്ദ്, ഡോ.​​വി. അ​​നി​​ല്‍കു​​മാ​​ര്‍, ഡോ. ​​ജ​​യ്ച​​ന്ദ് ജോ​​ണ്‍സ​​ണ്‍, ഡോ. ​​പി.​​എം. അ​​നി​​ത, ഡോ.​​പി.​​ഇ. ഷാ​​നി​​മോ​​ള്‍, ഡോ. ​​സി.​​വി. ഷാ​​ജി തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.