ഇറാനിൽ വെടിവെച്ചിട്ട അമേരിക്കയുടെ എഫ്-15 യുദ്ധവിമാനത്തിലെ ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തിയ അതീവ നാടകീയമായ നിമിഷങ്ങളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. പൈലറ്റ് അയച്ച റേഡിയോ സന്ദേശം ഇറാൻ്റെ ചതിക്കുഴിയാണെന്ന് യുഎസ് ഉദ്യോഗസ്ഥർ ആദ്യം ഭയപ്പെട്ടിരുന്നതായി ആക്സിയോസിന് (Axios) നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. അമേരിക്കൻ സൈന്യത്തെ പതിയിരുന്ന് ആക്രമിക്കാൻ ഇറാൻ ഒരുക്കിയ കെണിയാണോ ഇതെന്ന സംശയമാണ് ഉദ്യോഗസ്ഥർക്കുണ്ടായിരുന്നത്.

വിമാനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ച (Eject) വെപ്പൺ സിസ്റ്റംസ് ഓഫീസർ അയച്ച ‘ദൈവം വലിയവനാണ്’ (God is Good) എന്ന മൂന്ന് വാക്കുകളുള്ള സന്ദേശമാണ് സംശയത്തിന് ഇടയാക്കിയത്. പൈലറ്റ് ഇറാന്റെ പിടിയിലായെന്നും അദ്ദേഹത്തെക്കൊണ്ട് നിർബന്ധിപ്പിച്ചു പറയിപ്പിക്കുന്ന സന്ദേശമാണിതെന്നും അമേരിക്കൻ ഉദ്യോഗസ്ഥർ ആദ്യം കരുതി.