കോൺഗ്രസ് എംപി ശശി തരൂരിൻ്റെ വാഹനവ്യൂഹം മലപ്പുറം വണ്ടൂരിൽ വെച്ച് ഒരു സംഘം തടയുകയും സുരക്ഷാ ഉദ്യോഗസ്ഥനെ മർദ്ദിക്കുകയും ചെയ്തു. വെള്ളിയാഴ്ച നടന്ന സംഭവത്തിൽ വണ്ടൂർ പോലീസ് കേസെടുത്ത് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. വണ്ടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എ.പി. അനിൽകുമാറിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുന്നതിനിടെയാണ് തരൂരിന് നേരെ ആക്രമണമുണ്ടായത്.

രണ്ട് കാറുകളിലായെത്തിയ എട്ടോളം പേർ ശശി തരൂർ സഞ്ചരിച്ച വാഹനത്തെ തടയുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുരക്ഷാ വിഭാഗം അറിയിച്ചു. രണ്ട് വാഹനങ്ങളിലായാണ് തരൂരും സംഘവും സഞ്ചരിച്ചിരുന്നത്. ഇതിൽ തരൂർ ഉണ്ടായിരുന്ന ആദ്യ വാഹനമാണ് അക്രമികൾ തടഞ്ഞത്.