ഇന്ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ജില്ലയിലെ അരലക്ഷത്തോളം പ്രവർത്തകരെത്തുന്ന റോഡ് ഷോയിൽ പങ്കെടുക്കും . വൈകിട്ട് തിരുവനന്തപുരം നഗരമധ്യത്തിലെ കിള്ളിപ്പാലം ജങ്ഷൻ മുതൽ കരമന വരെയുള്ള ഒന്നര കിലോമീറ്റർ ദൂരമാണ് റോഡ് ഷോ.

ബി ജെ പി സംസ്ഥാന അധ്യക്ഷനും നേമത്തെ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ, സ്ഥാനാർത്ഥികളായ ആർ.ശ്രീലേഖ, വി. വി.മുരളിധരൻ, കരമന ജയൻ എന്നിവരും റോഡ് ഷോയുടെ ഭാഗമാകും. തിരുവനന്തപുരം ജില്ലയിലെ നിയോജകമണ്ഡലങ്ങളിലെ എൻ ഡി എ സ്ഥാനാർത്ഥികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

രാത്രി 7 മണിയോടെ പ്രധാനമന്ത്രി ദൽഹിക്ക് മടങ്ങും.