ചെ​ന്നൈ: തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചെ​ന്ന പ​രാ​തി​യി​ൽ ന​ട​നും ടി​വി​കെ അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്‌​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നും അ​നു​വ​ദി​ച്ച​തി​ല്‍ കൂ​ടു​ത​ല്‍ ലൗ​ഡ് സ്പീ​ക്ക​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ചെ​ന്നു​മാ​ണ് കേ​സ്.

വി​ജ​യ്‌‌​യെ കൂ‌​ടാ​തെ 500 പേ​ര്‍​ക്കെ​തി​രെ​യും പെ​ര​വ​ല്ലൂ​ര്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച​യാ​ണ് വി​ജ​യ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. പെ​ര​മ്പൂ​ര്‍, തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് വി​ജ​യ് ജ​ന​വി​ധി തേ​ടു​ന്ന​ത്. തു​റ​ന്ന വാ​ഹ​ന​ത്തി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് അ​നു​യാ​യി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്താ​യി​രു​ന്നു വി​ജ​യ് പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച​ത്.

ല​ഹ​രി​മു​ക്ത​വും സ്വ​യം​പ​ര്യാ​പ്ത​വു​മാ​യി ത​മി​ഴ്‌​നാ​ടി​നെ മാ​റ്റു​മെ​ന്നും സ​ര്‍​ക്കാ​ര്‍ പ​രീ​ക്ഷ​ക​ള്‍ കാ​ല​താ​മ​സ​മി​ല്ലാ​തെ കൃ​ത്യ​സ​മ​യ​ത്ത് ന​ട​ത്തു​മെ​ന്നും വി​ജ​യ് പ്ര​ഖ്യാ​പി​ച്ചു. യു​വ​ജ​ന​ക്ഷേ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബി​രു​ദ​ധാ​രി​ക​ള്‍​ക്ക് പ്ര​തി​മാ​സം നാ​ലാ​യി​രം രൂ​പ​യും ഡി​പ്ലോ​മ​യു​ള്ള​വ​ര്‍​ക്ക് ര​ണ്ടാ​യി​രം രൂ​പ​യും ധ​ന​സ​ഹാ​യം ന​ല്‍​കു​മെ​ന്നും അദ്ദേഹം പറഞ്ഞു.