ലക്നോ: ഉത്തർപ്രദേശിലെ റാംപൂരിൽ മക്കൾക്ക് ഉറക്കഗുളിക നൽകിയ യുവതി കമുകനൊപ്പം ഒളിച്ചോടി. അഞ്ച് കുട്ടികളുടെ അമ്മയായ മിതലേഷ് (33) ആണ് കാമുകൻ സുരേന്ദ്ര (22) യോടൊപ്പം ഒളിച്ചോടിയത്.
മതിലേഷിന്റെ ഭർത്താവ് രൂപ് കിഷോർ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മതിലേഷ് അഞ്ച് കുട്ടികൾക്കും ഉറക്കഗുളിക നൽകിയ ശേഷം അവരെ ഉറക്കി കിടത്തുകയും കുട്ടികൾ അബോധാവസ്ഥയിലാവുകയും ചെയ്തു. പിന്നീട് മതിലേഷ് വീടിന്റെ മുൻവശത്തെ വാതിൽ പുറത്ത് നിന്നു പൂട്ടിയ ശേഷം കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. പോകുമ്പോൾ വീട്ടിലുണ്ടായിരുന്ന പണവും ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും കൊണ്ട് പോയതായി രൂപ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ദില്ലിയിൽ തയ്യൽ ജോലി ചെയ്യുകയാണ് രൂപ്. അതേസമയം മതിലേഷ് അഞ്ച് കുട്ടികളുമായി ഗ്രാമത്തിൽ കുടുംബത്തോടൊപ്പം തമാസിക്കുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞെത്തിയ ഭർത്താവ് പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിരുന്നു. 24 മണിക്കൂറിനുള്ളിൽ ഇരുവരെയും പോലീസ് പിടികൂടി. കുട്ടികൾ അബോധാവസ്ഥയിലായിരുന്നെങ്കിലും ജീവൻ അപകടത്തിലായിരുന്നില്ലെന്ന് പോലീസ് അറിയിച്ചു.



