കൊല്ലം: അവസരവാദത്തിന്‍റെ മൂർത്തീഭാവങ്ങളെ കൊണ്ടുവന്ന് എൽഡിഎഫിനെ നേരിട്ടുകളയാമെന്നത് കേവലം വ്യാമോഹം മാത്രമാണെന്ന് കാലം തെളിയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
അവസരവാദ രാഷ്ട്രീയത്തിന്‍റെ മൂർത്തീഭാവങ്ങളെ ജനം തിരസ്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊട്ടാരക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.എൻ. ബാലഗോപാലിന്‍റെ തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സിപിഎം വിട്ട് കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയായ ഐഷ പോറ്റിക്കെതിരേയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
ഇടതുപക്ഷത്തിനോടൊപ്പമാണ് ജനങ്ങൾ എന്നതിൽ ഒരു ആശങ്കയുമില്ലെന്നും പിണറായി വിജയൻ പറഞ്ഞു. ജനങ്ങളോടൊപ്പം ചേർന്നാണ് ഇടതുമുന്നണി സർക്കാർ ഇക്കാലയളവിൽ പ്രവർത്തിച്ചത്. ആ ഒരുമയും ഐക്യവുമാണ് അസാധ്യമായത് ഒന്നുമില്ല എന്ന അവസ്ഥ കേരളത്തിൽ സൃഷ്ടിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



