തി​രു​വ​ന​ന്ത​പു​രം: വ​ലി​യ​തു​റ​യി​ൽ യു​വാ​വി​നെ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച് പ​ണ​വും ഫോ​ണും ക​വ​ർ​ന്നു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് ര​ണ്ട് പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

ബീ​മാ​പ​ള്ളി യു.​പി സ്കൂ​ളി​ന് സ​മീ​പം താ​മ​സ​ക്കാ​ര​നാ​യ അ​ബ്ദു​ൾ ഖാ​ദ​ർ (32), വ​ള്ള​ക്ക​ട​വ് എം.​ആ​ർ പാ​ല​സി​ന് സ​മീ​പം വ​ലി​യ​വി​ളാ​കം പു​ര​യി​ട​ത്തി​ൽ സ​ഹീ​ർ​ഖാ​ൻ (25) എ​ന്നി​വ​രെ​യാ​ണ് വ​ലി​യ​തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് 17-ന് ​വ​ലി​യ​തു​റ പാ​ല​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

പ​രാ​തി​ക്കാ​ര​നാ​യ യു​വാ​വി​നെ ത​ട​ഞ്ഞു​നി​ർ​ത്തി​യ പ്ര​തി​ക​ൾ അ​സ​ഭ്യം പ​റ​യു​ക​യും ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് യു​വാ​വി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ൽ ഫോ​ണും പോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന 4000 രൂ​പ​യും ഇ​വ​ർ ക​വ​ർ​ന്നു.

കൂ​ടാ​തെ, ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വാ​വി​നെ​ക്കൊ​ണ്ട് എം.​ഡി.​എം.​എ ഉ​പ​യോ​ഗി​പ്പി​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. സി​റ്റി ഡാ​ൻ​സാ​ഫ് സം​ഘം ബീ​മാ​പ​ള്ളി ഭാ​ഗ​ത്തു​നി​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ പി​ന്നീ​ട് വ​ലി​യ​തു​റ സ്റ്റേ​ഷ​ന് കൈ​മാ​റി. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.