ന്യൂ​ഡ​ൽ​ഹി: ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന വ്യാ​ജേ​ന ഡ​ൽ​ഹി​യി​ൽ പ​ണം ത​ട്ടു​ന്ന നാ​ലു പേ​ർ പി​ടി​യി​ൽ. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​കാ​ശ് (25), ശി​വം (23), ടീ​റ്റു (22), പ്രി​ൻ​സ് (22) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വാ​ഹ​ന​ങ്ങ​ളു​ടെ ഇ​എം​ഐ കു​ടി​ശി​ക പ​രി​ശോ​ധി​ക്കാ​നു​ള്ള ഒ​രു മൊ​ബൈ​ൽ ആ​പ്പ് ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​തി​ക​ൾ ഇ​ര​ക​ളെ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. ബാ​ങ്ക് റി​ക്ക​വ​റി ഏ​ജ​ന്‍റു​മാ​രെ​ന്ന വ്യാ​ജേ​ന വാ​ഹ​ന ഉ​ട​മ​ക​ളെ റോ​ഡി​ൽ ത​ട​ഞ്ഞു​നി​ർ​ത്തു​ന്ന​താ​യി​രു​ന്നു ഇ​വ​രു​ടെ രീ​തി.

കേ​ശ​വ് കു​മാ​ർ എ​ന്ന വ്യ​ക്തി പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. മാ​ർ​ച്ച് 26 ന് ​കേ​ശ​വി​നെ കാ​റി​ലെ​ത്തി​യ സം​ഘം ഐ​ടി​ഒ​യ്ക്കു സ​മീ​പ​ത്തു​വ​ച്ച് പി​ടി​ച്ചു​കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ചു. തു​ട​ർ​ന്ന് 18,000 രൂ​പ ഓ​ൺ​ലൈ​ൻ ട്രാ​ൻ​സ്ഫ​ർ വ​ഴി ത​ട്ടി​യെ​ടു​ത്തു.

പി​ന്നീ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ന​മ്പ​ർ പ്ലേ​റ്റി​ല്ലാ​ത്ത കാ​റാ​യി​രു​ന്നു പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രു​ന്നു. കു​റ്റ​കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച അ​ഞ്ച് മൊ​ബൈ​ൽ ഫോ​ണു​ക​ളും കാ​റും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

സം​ഘ​ത്തി​ന്‍റെ മ​റ്റ് ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ചും സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്.