തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലു​ണ്ടാ​യ തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മൂ​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് ജീ​വ​ന​ക്കാ​ര്‍​ക്ക് പ​രി​ക്ക്. ശാ​സ്ത​മം​ഗ​ലം അ​ക്ഷ​യ​ട​വ​റി​ലെ ക​ണ്ണാ​ട്ട് ഫൈ​നാ​ന്‍​സ് എ​ന്ന ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചി​ന് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

നാ​ല​ര ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​കാം തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. തി​രു​വ​ന​ന്ത​പു​രം ഫ​യ​ര്‍​ഫോ​ഴ്‌​സ് യൂ​ണി​റ്റി​ൽ നി​ന്ന് മൂ​ന്ന് യൂ​ണി​റ്റ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.