ലക്നോ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തിനൊപ്പം ഒളിച്ചോടിയ നാല് മക്കളുടെ അമ്മയായ 40 വയസുകാരി കുടുംബത്തിന്റെ അഭ്യർഥനയെ തുടർന്ന് തിരിച്ചെത്തി. 10 ദിവസം മുന്പായിരുന്നു ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഇവർ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 28 വയസുകാരനായ കാമുകനൊപ്പം ഒളിച്ചോടിയത്.
പിന്നീട് യുവതിയുടെ കുടുംബം നടത്തിയ തിരച്ചിലിൽ പിപിഗഞ്ച് മേഖലയിൽ ഇരുവരും വാടകയ്ക്ക് താമസിക്കുകയാണെന്ന് കണ്ടെത്തി. തുടർന്ന് യുവതിയുടെ ഭർത്താവും കുട്ടികളും ബന്ധുക്കളും വീട്ടിൽ തിരിച്ചെത്താൻ ആവശ്യപ്പെട്ടുവെങ്കിലും അവർ വിസമ്മതിച്ചു.
വിവരമറിഞ്ഞ പോലീസ് ഇരുവിഭാഗത്തെയും സ്റ്റേഷനിലെത്തിച്ചു. രണ്ട് മണിക്കൂർ നീണ്ട ചർച്ചയും മക്കളുടെ കരച്ചിലും യുവതിയുടെ മനസ് മാറ്റി. കുടുംബത്തോടൊപ്പം പോകാൻ യുവതി സമ്മതിക്കുകയും പോലീസ് ഇവരെ സുരക്ഷിതമായി വീട്ടുകാർക്കൊപ്പം അയക്കുകയും ചെയ്തു.
പ്രശ്നം സമാധാമപരമായി പരിഹരിച്ചുവെന്ന് പോലീസ് പറഞ്ഞു.



