ചെ​ന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ര്‍​ദേ​ശ പ​ത്രി​കാ സ​മ​ര്‍​പ്പ​ണം ഇ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കും. ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​ന്‍ വി​ജ​യ് ഇ​ന്ന് പെ​ര​മ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ പ​ത്രി​ക ന​ല്‍​കും. ഉ​ച്ച​യ്ക്ക് 12ന് ​റോ​ഡ്ഷോ​യാ​യി​ട്ടാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ വി​ജ​യ് എ​ത്തു​ക.

തു​ട​ര്‍​ന്ന് കൊ​ള​ത്തൂ​ര്‍, വി​ല്ലി​വാ​ക്കം മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ​ത്രി​കാ സ​മ​ര്‍​പ്പ​ണ​ത്തി​ലും വി​ജ​യ് പ​ങ്കെ​ടു​ക്കും. ഏ​പ്രി​ല്‍ ആ​റ് വ​രെ​യാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള സ​മ​യം. നാം ​ത​മി​ള​ര്‍ ക​ക്ഷി​യു​ടെ 234 മ​ണ്ഡ​ല​ങ്ങ​ളി​ലു​മു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളും ഇ​ന്ന് പ​ത്രി​ക സ​മ​ര്‍​പ്പി​ക്കും.

അ​തേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പ്ര​ക​ട​ന പ​ത്രി​ക ഡി​എം​കെ ഇ​ന്ന​ലെ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ആ​ദാ​യ നി​കു​തി അ​ട​യ്ക്കാ​ത്ത സ്ത്രീ​ക​ള്‍​ക്ക് ഇ​ല​ക്ട്രി​ക് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ 8000 രൂ​പ​യു​ടെ കൂ​പ്പ​ണ്‍ ന​ല്‍​കു​ന്ന​താ​ണ് പ​ത്രി​ക​യി​ലെ പ്ര​ധാ​ന വാ​ഗ്ദാ​നം.