ചെന്നൈ: നടൻ വിജയ് നേതൃത്വം നൽകുന്ന ടിവികെ 234 സീറ്റിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വിജയ് പെരന്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിൽ മത്സരിക്കും. ചെന്നൈയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ നടന്ന പാർട്ടി യോഗത്തിനുശേഷം വിജയ് ആണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
ചെന്നൈയിലാണ് പെരന്പൂർ മണ്ഡലം. മധ്യ തമിഴ്നാട്ടിലാണ് തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലം. ടിവികെയിലെ മുതിർന്ന നേതാക്കളായ എൻ. ആനന്ദ്, ആധവ് അർജുന, പി. വെങ്കട്ടരമണൻ, ആർ. അരുൺരാജ്, സി.ടി.ആർ. നിർമൽകുമാർ, കെ.എ. സെങ്കോട്ടയ്യൻ എന്നിവർ സ്ഥാനാർഥിപ്പട്ടികയിൽ ഇടം നേടി.
മുൻ അണ്ണാ ഡിഎംകെ മന്ത്രി കു.പാ. കൃഷ്ണൻ ലാൽഗുഡിയിൽ ടിവികെ ടിക്കറ്റിൽ മത്സരിക്കും. മുൻ ഡിഎംകെ, അണ്ണാ ഡിഎംകെ നേതാക്കളും സ്ഥാനാർഥികളാണ്. തമിഴ്നാട്ടിൽ ഡിഎംകെയും ടിവികെയും തമ്മിലാണ് മത്സരമെന്ന് വിജയ് പറഞ്ഞു.



