ടെഹ്റാൻ: ഇറാനെതിരെ അമേരിക്ക കരയുദ്ധത്തിന് മുതിർന്നാൽ പേർഷ്യൻ ഉൾക്കടലിലെ സ്രാവുകൾക്ക് യുഎസ് സൈനികർ ഭക്ഷണമായിത്തീരുമെന്ന് ഇറാൻ സൈനിക വക്താവ് ഇബ്രാഹിം സോൽഫഘാരി. വീഡിയോ സന്ദേശത്തിലൂടെ സോൽഫഘാരി പ്രതികരിച്ചത്. 3500 സൈനികരുമായി യുഎസിന്റെ പടക്കപ്പൽ യുഎസ്എസ് ട്രിപ്പോളി മധ്യപൂർവദേശത്തെത്തി എന്ന വാർത്തയ്ക്ക് പിന്നാലെയാണ് ഇബ്രാഹിം സോൽഫഘാരിയുടെ പ്രതികരണം.
പതിനായിരം സൈനികരെക്കൂടി മധ്യപൂർവദേശത്തേക്ക് അയയ്ക്കാൻ യുഎസ് ആലോചിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. നയതന്ത്രത്തെപ്പറ്റി പരസ്യമായി സംസാരിക്കുന്ന യുഎസ് രഹസ്യമായി ഇറാനെ ആക്രമിക്കാൻ ഒരുങ്ങുകയാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖലിബാഫ് ആരോപിച്ചു.
അതിനിടെ മാർച്ച് 27ന് ആക്രമിക്കപ്പെട്ട ഖോൺദാബ് ഖനജല പ്ലാന്റ് പൂർണമായി തകർന്നെന്ന് ഇറാൻ സ്ഥിരീകരിച്ചു.



