ന്യൂ​​​ഡ​​​ൽ​​​ഹി: ന​​​ക്സ​​​ൽ തീ​​​വ്ര​​​വാ​​​ദം രാ​​​ജ്യ​​​ത്തു​​​നി​​​ന്ന് പൂ​​​ർ​​​ണ​​​മാ​​​യും നീ​​​ക്കം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച വി​​​ഷ​​​യം ലോ​​​ക്സ​​​ഭ ഇ​​​ന്നു ച​​​ർ​​​ച്ച ചെ​​​യ്യും. ‘രാ​​​ജ്യ​​​ത്തെ ഇ​​​ട​​​തു​​​പ​​​ക്ഷ തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​ൽ​​​നി​​​ന്ന് മോ​​​ചി​​​പ്പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ’എ​​​ന്ന ത​​​ല​​​ക്കെ​​​ട്ടി​​​ൽ ച​​​ട്ടം 193 പ്ര​​​കാ​​​രം ലി​​​സ്റ്റ് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന ഹ്ര​​​സ്വ​​​ച​​​ർ​​​ച്ച​​​യ്ക്ക് ടി​​​ഡി​​​പി എം​​​പി ബൈ​​​റെ​​​ഡ്ഢി ശ​​​ബാ​​​രി​​​യും ശി​​​വ​​​സേ​​​ന അം​​​ഗം ശ്രീ​​​കാ​​​ന്ത് ഷി​​​ൻ​​​ഡെ​​​യും ചേ​​​ർ​​​ന്ന് തു​​​ട​​​ക്കം കു​​​റി​​​ക്കും.

2026 മാ​​​ർ​​​ച്ച് 31ന് ​​​മു​​​ന്പാ​​​യി രാ​​​ജ്യ​​​ത്തു​​​നി​​​ന്ന് ന​​​ക്സ​​​ൽ ഭീ​​​ഷ​​​ണി പൂ​​​ർ​​​ണ​​​മാ​​​യും തു​​​ട​​​ച്ചു​​​നീ​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​നേ​​​ര​​​ത്തേ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. മ​​​ന്ത്രി പ്ര​​​ഖ്യാ​​​പി​​​ച്ച സ​​​മ​​​യ​​​പ​​​രി​​​ധി അ​​​വ​​​സാ​​​നി​​​ക്കാ​​​ൻ ഒ​​​രു ദി​​​വ​​​സം ബാ​​​ക്കി​​​നി​​​ൽ​​​ക്കെ​​​യാ​​​ണു വി​​​ഷ​​​യം സം​​​ബ​​​ന്ധി​​​ച്ച ച​​​ർ​​​ച്ച പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ന​​​ട​​​ത്താ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ച​​​ർ​​​ച്ച​​​യ്ക്ക് സ​​​ർ​​​ക്കാ​​​ർ മ​​​റു​​​പ​​​ടി ന​​​ൽ​​​കും.

നി​​​ല​​​വി​​​ൽ കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് രാ​​​ജ്യ​​​ത്ത് ഇ​​​ട​​​തു​​​പ​​​ക്ഷ തീ​​​വ്ര​​​വാ​​​ദം ബാ​​​ധി​​​ച്ചി​​​രി​​​ക്കു​​​ന്ന ജി​​​ല്ല​​​ക​​​ളു​​​ടെ എ​​​ണ്ണം ഏ​​​ഴാ​​​യി കു​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. ഇ​​​ട​​​തു​​​പ​​​ക്ഷ തീ​​​വ്ര​​​വാ​​​ദ​​​ത്തെ നേ​​​രി​​​ടു​​​ന്ന​​​തി​​​ന് രൂ​​​പീ​​​ക​​​രി​​​ച്ച ദേ​​​ശീ​​​യ​​​ന​​​യ​​​വും പ്ര​​​വ​​​ർ​​​ത്ത​​​ന​​​പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ​​​യും സ​​​മ​​​ഗ്ര​​​മാ​​​യ അ​​​വ​​​ലോ​​​ക​​​നം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ അ​​​ടു​​​ത്തി​​​ടെ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഒ​​​ന്പ​​​ത് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ 38 ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച അ​​​വ​​​ലോ​​​ക​​​നം ന​​​ട​​​ത്തി​​​യ​​​ത്.

ഇ​​​തോ​​​ടൊ​​​പ്പം ശേ​​​ഷി​​​ക്കു​​​ന്ന സാ​​​യു​​​ധ ന​​​ക്സ​​​ൽ കേ​​​ഡ​​​റു​​​ക​​​ളെ നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി സു​​​ര​​​ക്ഷാ​​​സേ​​​ന മെ​​​ഗാ ഓ​​​പ്പ​​​റേ​​​ഷ​​​നും ആ​​​രം​​​ഭി​​​ച്ചി​​​രു​​​ന്നു.