കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബൈ​ക്കി​ന് മു​ക​ളി​ല്‍ മ​ര​ക്കൊ​മ്പ് പൊ​ട്ടി​വീ​ണ് യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. കൊ​യി​ലാ​ണ്ടി അ​ണേ​ല സ്വ​ദേ​ശി ആ​ദ​ര്‍​ശി(40)​നാ​ണ് പ​രി​ക്കേ​റ്റ​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ എ​ല്‍​ഐ​സി ഓ​ഫീ​സി​ന് മു​ന്‍​വ​ശ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ആ​ദ​ര്‍​ശി​ന്‍റെ ദേ​ഹ​ത്തേ​യ്ക്ക് റോ​ഡ​രി​കി​ലെ വ​ലി​യ പേ​രാ​ലി​ന്‍റെ കൊ​മ്പ് അ​പ്ര​തീ​ക്ഷി​ത​മാ​യി പൊ​ട്ടി​വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍ നാ​ട്ടു​കാ​രും മ​റ്റു വാ​ഹ​ന യാ​ത്രി​ക​രും ചേ​ര്‍​ന്ന് യു​വാ​വി​നെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി യു​വാ​വി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.

അ​പ​ക​ടം ന​ട​ക്കു​മ്പോ​ള്‍ നി​ര​വ​ധി പേ​ര്‍ മ​ര​ത്തി​ന് സ​മീ​പ​ത്താ​യി ഉ​ണ്ടാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് പ​ല​രും ചി​ത​റി ഓ​ടി​യ​തി​നാ​ല്‍ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.