കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് എ​ൽ​ഡി​എ​ഫ് വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ചെ​യ​ർ​മാ​നും പാ​ലാ​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യ ജോ​സ് കെ. ​മാ​ണി. പാ​ലാ ഇ​ത്ത​വ​ണ തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.

“പാ​ലാ​യി​ൽ എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ്. ജ​ന​ങ്ങ​ൾ അ​നു​കൂ​ല​മാ​യാ​ണ് പ്ര​തി​ക​രി​ക്കു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ൽ ത്രി​കോ​ണ പോ​രാ​ട്ട​മി​ല്ല. മ​ത്സ​രം എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ത​മ്മി​ലാ​ണ്.’-​ജോ​സ് കെ. ​മാ​ണി വ്യ​ക്ത​മാ​ക്കി.

ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ജോ​സി​ന്‍റെ പ്ര​തി​ക​ര​ണം. മു​ന്ന​ണി മാ​റ്റ​ത്തെ കു​റി​ച്ച് വ​ന്ന വാ​ർ​ത്ത​ക​ളെ കു​റി​ച്ചും ജോ​സ് പ്ര​തി​ക​രി​ച്ചു. യു​ഡി​എ​ഫി​ൽ നി​ന്ന് ഞ​ങ്ങ​ളെ പു​റ​ത്താ​ക്കി​യ​താ​ണെ​ന്നും അ​തു​കൊ​ണ്ട് ത​ന്നെ തി​രി​ച്ചു​പൊ​കു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ചി​ച്ചി​ട്ടി​ല്ലെ​ന്നും ജോ​സ് പ​റ​ഞ്ഞു.

യു​ഡി​എ​ഫി​ന്‍റെ കൂ​ടെ നി​ന്ന് ചെ​യ്യാ​ൻ ക​ഴി​യു​ന്ന​തി​നെ​ക്കാ​ൾ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ എ​ൽ​ഡി​എ​ഫി​ന്‍റെ കൂ​ടെ നി​ന്ന് ചെ​യ്യാ​ൻ സാ​ധി​ച്ചു. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ട​ക്കം തു​ട​ര​ണ​മെ​ങ്കി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ത​ന്നെ വീ​ണ്ടും വ​രേ​ണ്ട​തു​ണ്ടെ​ന്നും ജോ​സ് പ​റ​ഞ്ഞു.