കൊ​ച്ചി: വി​ശു​ദ്ധ​വാ​ര​ത്തി​നു തു​ട​ക്ക​മി​ട്ട് ക്രൈ​സ്ത​വ​ർ ഇ​ന്ന് ഓ​ശാ​ന ഞാ​യ​ർ ആ​ച​രി​ക്കു​ന്നു. സം​സ്ഥാ​ന​ത്തെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ ഓ​ശാ​ന ഞാ​യ​ർ ച​ട​ങ്ങു​ക​ളും കു​ർ​ബാ​ന​യും തു​ട​ങ്ങി. എ​റ​ണാ​കു​ളം സെ​ന്‍റ് മേ​രീ​സ് ബ​സ​ലി​ക്ക​യി​ൽ സി​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. വ​രാ​പ്പു​ഴ ആ​ർ​ച്ച് ബി​ഷ​പ്പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ൽ എ​റ​ണാ​കു​ളം സെ​ന്‍റ് ഫ്രാ​ൻ​സി​സ് ക​ത്തീ​ഡ്ര​ലി​ൽ ച​ട​ങ്ങു​ക​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

യേ​ശു​വി​നെ ഒ​ലി​വ് മ​ര​ച്ചി​ല്ല​ക​ള്‍ വീ​ശി ജ​റു​സ​ലേ​മി​ൽ ജ​ന​സ​മൂ​ഹം വ​ര​വേ​റ്റ​തി​ന്‍റെ ഓ​ര്‍​മ പു​തു​ക്കു​ക​യാ​ണ് കു​രു​ത്തോ​ല​പ്പെ​രു​ന്നാ​ള്‍ ദി​ന​ത്തി​ൽ വി​ശ്വാ​സി​ക​ള്‍. കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പും പ്ര​ദ​ക്ഷി​ണ​വും വി​ശു​ദ്ധ കു​ര്‍​ബാ​ന​യും വ​ച​ന സ​ന്ദേ​ശ​വും ഉ​ള്‍​പ്പെ​ടെ​യു​ള്ള ശു​ശ്രൂ​ഷ​ക​ളാ​ണ് വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന​ത്.