റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ക​ത്തി​ച്ചു ന​ശി​പ്പി​ച്ചു. സിം​ദേ​ഗ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ ശി​വ സാ​ഹു(30) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മാ​ർ​ച്ച് 11 ന് ​സിം​ദേ​ഗ​യ്ക്ക് സ​മീ​പ​മു​ള്ള ജ​ൽ​ദേ​ഗ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ തി​ക്ര വ​ന​ത്തി​ൽ നി​ന്നാ​ണ് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പ്ര​തി​ക​ളി​ൽ ഒ​രാ​ളു​മാ​യി സാ​ഹു​വി​ന്‍റെ ഭാ​ര്യ​യ്ക്ക് സൗ​ഹൃ​ദ​മു​ണ്ടാ​യി​രു​ന്നു. ശി​വ സാ​ഹു നാ​ളു​ക​ളാ​യി ഭാ​ര്യ​യെ പീ​ഡി​പ്പി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഇ​തേ​ക്കു​റി​ച്ച് അ​റി​ഞ്ഞ പ്ര​തി കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്തു​വെ​ന്ന് സിം​ദേ​ഗ സ​ബ് ഡി​വി​ഷ​ണ​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ബൈ​ജു ഒ​റാ​വോ​ൺ പ​റ​ഞ്ഞു.

മാ​ർ​ച്ച് 10 ന്, ​മൂ​വ​രും സാ​ഹു​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ജാ​ർ​ഖ​ണ്ഡി​ലെ വ​ന​മേ​ഖ​ല​യി​ൽ എ​ത്തി​ച്ച് ക​യ​റു​കൊ​ണ്ട് ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി. തു​ട​ർ​ന്ന്, തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ​താ​യി എ​സ്ഡി​പി​ഒ പ​റ​ഞ്ഞു.

സ​ഞ്ജ​യ് കെ​ർ​കെ​ട്ട (38), ബു​ധു ലോ​ഹ്ര (38), കി​ഷോ​ർ കെ​ർ​കെ​ട്ട (35) എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. പ്ര​തി​ക​ൾ മൂ​ന്നു​പേ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ അ​യ​ച്ചു.