തൊ​ടു​പു​ഴ: തൊ​ടു​പു​ഴ​യി​ൽ യു​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ വാ​ഹ​ന​ത്തി​ന് നേ​രെ അ​തി​ക്ര​മം. പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ച്ച​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെയാണ് അ​തി​ക്ര​മമുണ്ടായത്. പ​രി​സ്ഥി​തി സൗ​ഹൃ​ദമ​ല്ലാ​ത്ത പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ​ക്കെ​തി​രെ നേ​ര​ത്തെ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ ന​ട​പ​ടി തു​ട​ങ്ങി​യി​രു​ന്നു. ഇ​തി​ൽ​നി​ന്ന് യു​ഡി​എ​ഫ് ബോ​ർ​ഡു​ക​ൾ ഒ​ഴി​വാ​ക്കി​യെ​ന്നാണ് ബി​ജെ​പി​യും എ​ൽ​ഡി​എ​ഫും ആ​രോ​പി​ക്കു​ന്ന​ത്.

ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​ത്ത പ്ര​ച​ര​ണ ബോ​ർ​ഡു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തുവ​ന്നു. ഇ​തി​നി​ടെ ഇ​തു​വ​ഴി ക​ട​ന്നു​പോ​യ യു​ഡി​എ​ഫ് പ്ര​ച​ര​ണ വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ​യാ​യി​രു​ന്നു അ​തി​ക്ര​മം.

നി​യ​മ​വി​രു​ദ്ധ​മാ​യ ഫ്ല​ക്സ് ബോ​ർ​ഡു​ക​ളാ​ണ് അ​ധി​കൃ​ത​ർ ന​ശി​പ്പി​ച്ച​തെ​ന്ന് പ്ര​തി​ക​രി​ച്ച യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​പു ജോ​ൺ ജോ​സ​ഫ്, പ​രാ​ജ​യം മ​ണ​ത്ത​പ്പോ​ൾ എ​ൽ​ഡി​എ​ഫ് രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്നു​വെ​ന്ന് വി​മ​ർ​ശി​ച്ചു. ന​ട​പ​ടി​യെ​ടു​ക്കും വ​രെ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്ന നി​ല​പാ​ടി​ൽ അ​ദ്ദേ​ഹം സ​മ​ര​മി​രു​ന്നെ​ങ്കി​ലും രാ​ത്രി വൈ​കി അ​ധി​കൃ​ത​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കൊ​ടു​വി​ൽ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.