ചെ​​​​​ന്നൈ: ഏ​​​​​പ്രി​​​​​ൽ 23-ന് ​​​​​ന​​​​​ട​​​​​ക്കു​​​​​ന്ന നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​നു​​​​​മു​​​​​ന്നോ​​​​​ടി​​​​​യാ​​​​​യി 164 നി​​​​​യ​​​​​മ​​​​​സ​​​​​ഭാ മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കു​​​​​ള്ള സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​പ​​​​​ട്ടി​​​​​ക ഡി​​​​​എം​​​​​കെ പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ടു. മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി എം.​​​​​കെ. സ്റ്റാ​​​​​ലി​​​​​നും, മ​​​​​ക​​​​​നും ഉ​​​​​പ​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​മാ​​​​​യ ഉ​​​​​ദ​​​​​യ​​​​​നി​​​​​ധി സ്റ്റാ​​​​​ലി​​​​​നും നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള ന​​​​​ഗ​​​​​ര​​​​​മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ നി​​​​​ന്നു​​​​​ത​​​​​ന്നെ ജ​​​​​ന​​​​​വി​​​​​ധി തേ​​​​​ടും.

ക​​​​​ഴി​​​​​ഞ്ഞ​​​​​ദി​​​​​വ​​​​​സം ഡി​​​​​എം​​​​​കെ, ഘ​​​​​ട​​​​​ക​​​​​ക​​​​​ക്ഷി​​​​​ക​​​​​ളു​​​​​മാ​​​​​യു​​​​​ള്ള സീ​​​​​റ്റു​​​​​വി​​​​​ഭ​​​​​ജ​​​​​നം പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു. കോ​​​​​ൺ​​​​​ഗ്ര​​​​​സ് 28 സീ​​​​​റ്റി​​​​​ലും ഡി​​​​​എം​​​​​ഡി​​​​​കെ പ​​​​​ത്തു​​​​​സീ​​​​​റ്റി​​​​​ലും മ​​​​​ത്സ​​​​​രി​​​​​ക്കും. സി​​​​​പി​​​​​ഐ​​​​​യും സി​​​​​പി​​​​​എ​​​​​മ്മും അ​​​​​ഞ്ച് സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ൽ വീ​​​​​തം മ​​​​​ത്സ​​​​​രി​​​​​ക്കും.

60 പു​​​തു​​​മു​​​ഖ​​​ങ്ങ​​​ൾ, വ​​​നി​​​ത​​​ക​​​ൾ 18

ചെ​​​​ന്നൈ: ഡി​​​​​എം​​​​​കെ സ്ഥാ​​​​​നാ​​​​​ർ​​​​​ഥിപ്പട്ടി​​​​​ക​​​​​യി​​​​​ൽ ഇ​​​​ടം​​​​പി​​​​ടി​​​​ച്ച​​​​ത് 60 പു​​​​​തു​​​​​മു​​​​​ഖ​​​​​ങ്ങ​​​​​ൾ. 34 സി​​​​​റ്റിം​​​​​ഗ് മ​​​​​ന്ത്രി​​​​​മാ​​​​​രി​​​​​ൽ 28 പേ​​​​​ർ വീ​​​​​ണ്ടും മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​മ്പോ​​​​​ൾ നാ​​​​​ലു​​​​​പേ​​​​​ർ​​​​​ക്കു സീ​​​​റ്റ് നി​​​​ഷേ​​​​ധി​​​​ച്ചു. മു​​​​ഖ്യ​​​​മ​​​​ന്ത്രി സ്റ്റാ​​​​​ലി​​​​​ൻ കൊ​​​​​ള​​​​​ത്തൂ​​​​​രി​​​​​ൽ നി​​​​​ന്നു​​​​​ത​​​​​ന്നെ ജ​​​​​ന​​​​​വി​​​​​ധി തേ​​​​​ടും. മു​​​​​തി​​​​​ർ​​​​​ന്ന നേ​​​​​താ​​​​​വും മ​​​​​ന്ത്രി​​​​​യു​​​​​മാ​​​​​യ ദു​​​​​രൈ മു​​​​​രു​​​​​ക​​​​​ൻ കാ​​​​​ട്ടു​​​​​പ​​​​​ട്ടി​​​​​യി​​​​ലും മ​​​​ത്സ​​​​രി​​​​ക്കും. മ​​​​റ്റൊ​​​​രു മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​വ് ആ​​​​​ർ.​​​​​ ഗാ​​​​​ന്ധി ഇ​​​​​ക്കു​​​​​റി മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്നി​​​​​ല്ല. പ​​​​​ക​​​​​രം മ​​​​​ക​​​​​ൻ വി​​​​​നോ​​​​​ദ് ഗാ​​​​​ന്ധി റാ​​​​​ണി​​​​​പേ​​​​​ട്ട​​​​​യി​​​​​ൽനി​​​​​ന്നു മ​​​​​ത്സ​​​​​രി​​​​​ക്കും.

ഉ​​​​​പ​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ഉ​​​​​ദ​​​​​യ​​​​​നി​​​​​ധി സ്റ്റാ​​​​​ലി​​​​​ന്‍റെ വി​​​​​ശ്വ​​​​​സ്ത​​​​​ൻ കാ​​​​​ർ​​​​​ത്തി​​​​​ക് അ​​​​​ണ്ണാ​​​​​ന​​​​​ഗ​​​​​റി​​​​​ൽ നി​​​​​ന്നും ത​​​​​മി​​​​​ഴ​​​​​ൻ പ്ര​​​​​സ​​​​​ന്ന എ​​​​​ഗ്‌​​​​മോ​​​​ർ മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ൽനി​​​​​ന്നു മ​​​​​ത്സ​​​​​രി​​​​​ക്കും. ന​​​​​ട​​​​​നും ടി​​​​​വി​​​​​കെ നേ​​​​​താ​​​​​വു​​​​​മാ​​​​​യ വി​​​​​ജ​​​​​യ് മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​മെ​​​​​ന്ന് അ​​​​​ഭ്യൂ​​​​​ഹ​​​​​മു​​​​​ള്ള പെ​​​​​ര​​​​​മ്പൂ​​​​​രി​​​​​ൽ ഡി​​​​​എം​​​​​കെ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യാ​​​​​യി ആ​​​​​ർ.​​​​​ടി.​​​​​ശേ​​​​​ഖ​​​​​റെ​​​​യാ​​​​ണ് ഡി​​​​എം​​​​കെ മ​​​​ത്സ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

ഒ​​​​​ന്നി​​​​​ല​​​​​ധി​​​​​കം കേ​​​​​സു​​​​​ക​​​​​ൾ നേ​​​​​രി​​​​​ടു​​​​​ന്ന മു​​​​​ൻ മ​​​​​ന്ത്രി പൊ​​​​​ൻ​​​​​മു​​​​​ടി​​​​​ക്ക് ഇ​​​​​ക്കു​​​​​റി സീ​​​​റ്റി​​​​ല്ല. പ​​​​ക​​​​രം പൊ​​​​​ൻ​​​​​മു​​​​​ടി​​​​​യു​​​​​ടെ മ​​​​​ക​​​​​ൻ ഗൗ​​​​​തം സി​​​​​ഗാ​​​​​മ​​​​​ണി തി​​​​​രു​​​​​ക്കോ​​​​​വി​​​​​ലൂ​​​​​രി​​​​​ൽ നി​​​​​ന്നും ​മ​​​​​ത്സ​​​​​രി​​​​​ക്കും. ക്ഷീ​​​​​ര മ​​​​​ന്ത്രി മ​​​​​നോ ത​​​​​ങ്ക​​​​​രാ​​​​​ജും മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്നി​​​​​ല്ല. ഈ ​​​​​സീ​​​​​റ്റ് ഡി​​​​​എം​​​​​കെ സി​​​​​പി​​​​​ഐ​​​​​യ്ക്കു ന​​​​​ൽ​​​​​കി. സ്റ്റാ​​​​​ലി​​​​​ന്‍റെ സ​​​​​ഹോ​​​​​ദ​​​​​രി​​​​​യും പാ​​​​​ർ​​​​​ല​​​​​മെ​​​​ന്‍റ് അം​​​​​ഗ​​​​​വു​​​​​മാ​​​​​യ ക​​​​​നി​​​​​മൊ​​​​​ഴി മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​മെ​​​​​ന്ന് അ​​​​​ഭ്യു​​​​​ഹ​​​​​ങ്ങ​​​​​ൾ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ലും പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഇ​​​​ടം​​​​ക​​​​ണ്ടി​​​​ല്ല.

60 പു​​​​​തു​​​​​മു​​​​​ഖ​​​​​ങ്ങ​​​​​ളി​​​​​ൽ ഭൂ​​​​​രി​​​​​ഭാ​​​​​ഗ​​​​​വും യു​​​​​വാ​​​​​ക്ക​​​​​ളാ​​​​​ണ്. വി​​​​​ജ​​​​​യ് നേ​​​​​തൃ​​​​​ത്വം ന​​​​​ൽ​​​​​കു​​​​​ന്ന ടി​​​​​വി​​​​​കെ​​​​​യു​​​​​ടെ വോ​​​​​ട്ടു​​​​​ബാ​​​​​ങ്കി​​​​​ൽ ക​​​​​ണ്ണു​​​​​വെ​​​​​ച്ചാ​​​​​ണ് ഡി​​​​​എം​​​​​കെ​​​​​യു​​​​​ടെ ഈ ​​​​​സു​​​​​പ്ര​​​​​ധാ​​​​​ന നീ​​​​​ക്കം. 18 വ​​​​​നി​​​​​ത​​​​​ക​​​​​ളും പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ഇ​​​​​ടം നേ​​​​​ടി​​​​​യി​​​​​ട്ടു​​​​​ണ്ട്. ആ​​​​​കെ​​​​​യു​​​​​ള്ള 234 സീ​​​​​റ്റി​​​​​ൽ ഡി​​​​​എം​​​​​കെ 164 സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ലാ​​​​​ണ് മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ബാ​​​​​ക്കി​​​​​യു​​​​​ള്ള 70 സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ൽ സ​​​​​ഖ്യ​​​​​ക​​​​​ക്ഷി​​​​​ക​​​​​ളാ​​​​​ണ് മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

ഡി​​​​എം​​​​​കെ ക​​​​​ഴി​​​​​ഞ്ഞാ​​​​​ൽ സം​​​​​സ്ഥാ​​​​​ന​​​​​ത്ത് ഏ​​​​​റ്റ​​​​​വു​​​​​മ​​​​​ധി​​​​​കം സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ൽ കോ​​​​​ൺ​​​​​ഗ്ര​​​​​സാ​​​​​ണ് മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. മു​​​​ഖ്യ​​​​മ​​​​ന്ത്രി സ്റ്റാ​​​​​ലി​​​​​നാ​​​​​ണ് സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്. ഇ​​​​ന്നു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് പ്ര​​​​​ക​​​​​ട​​​​​ന​​​​​പ​​​​​ത്രി​​​​​ക പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കു​​​​​മെ​​​​​ന്നും നാ​​​​ളെ പ്ര​​​​​ചാ​​​​​ര​​​​​ണം ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​മെ​​​​​ന്നും സ്റ്റാ​​​​​ലി​​​​​ൻ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. മു​​​​​ഖ്യ​​​​​പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​മാ​​​​​യ എ​​​​​ഐ​​​​​എ​​​​​ഡി​​​​​എം​​​​​കെ നേ​​​​​ര​​​​​ത്തെ ത​​​​​ന്നെ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​രു​​​​​ന്നു.