സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് മാറ്റമില്ല. ഇന്ന് പവന് 1,08,600 രൂപയിലാണ് വ്യാപാരം തുടരുന്നത്. ഗ്രാമിന് 13,575 രൂപ നൽകണം. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 1840 രൂപ വർദ്ധിച്ചിരുന്നു. 

അമ്പരപ്പിക്കുന്ന ഏറ്റക്കുറച്ചിലുകൾക്കാണ് കഴിഞ്ഞ ആഴ്ച വിപണിയിൽ സാക്ഷിയായത്. ഈ മാസത്തിന്‍റെ തുടക്കത്തിൽ പവൻ വില 1.26 ലക്ഷം കടന്ന് റെക്കോർഡ് ഇട്ടതിന് ശേഷം വിപണിയിൽ വലിയ തിരുത്തലുകൾ പ്രകടമായിരുന്നു. മാർച്ച് 23 ന് വില കുത്തനെയിടിഞ്ഞ് ഒരു ലക്ഷത്തിനും താഴോട്ട് പോയിരുന്നു. 99,480 രൂപയായിരുന്നു അന്നത്തെ വില.

എന്നാൽ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും ആഗോള വിപണിയിലെ അനിശ്ചിതത്വവും സ്വർണ്ണവിലയിൽ ചാഞ്ചാട്ടത്തിന് കാരണമായിരിക്കുകയാണ്.