വരാനിരിക്കുന്ന പശ്ചിമ ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പ് ബംഗാളിന് മാത്രമല്ല, രാജ്യയുടെ സുരക്ഷയ്ക്ക് തന്നെ നിർണായകമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ ജനകീയ പ്രശ്നങ്ങൾ ഉയർത്താനും ജനങ്ങളുടെ ശബ്ദമാകാനും ബിജെപി തീരുമാനിച്ചതായി അമിത് ഷാ കൊൽക്കത്തയിൽ നടന്ന പരിപാടിയിൽ വ്യക്തമാക്കി.

തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ ഭരണത്തിനെതിരായ കുറ്റപത്രമാണ് ഇന്നത്തെ പത്രസമ്മേളനമെന്ന് അമിത് ഷാ പറഞ്ഞു. ഇത് ബിജെപിയുടെ മാത്രം കുറ്റപത്രമല്ലെന്നും ബംഗാളിലെ ജനങ്ങൾ ബി.ജെ.പിയിലൂടെ നൽകുന്ന ശബ്ദമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.