തി​രു​വ​ന​ന്ത​പു​രം: ട്വ​ന്‍റി 20ക്ക് ​എ​ൻ​ഡി​എ​യി​ൽ അ​മി​ത​പ്രാ​ധാ​ന്യം ന​ൽ​കി​യെ​ന്നും എ​ൻ​ഡി​എ​യി​ലെ സീ​റ്റ് വി​ഭ​ജ​നം പാ​ളി​യെ​ന്നും എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. റാ​ന്നി, കൊ​ടു​ങ്ങ​ല്ലൂ​ർ, ഏ​റ്റു​മാ​നൂ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള സീ​റ്റ് ട്വ​ന്‍റി 20ക്ക് ​ന​ൽ​കി​യ​ത് തെ​റ്റാ​യ തീ​രു​മാ​ന​മാ​ണെ​ന്നും ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ തു​ട​ർ ഭ​ര​ണ​മു​ണ്ടാ​കും. സീ​റ്റു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞാ​ലും എ​ൽ​ഡി​എ​ഫി​ന് ഭ​ര​ണ​ത്തി​ൽ തു​ട​രാ​നാ​കും. യു​ഡി​എ​ഫി​ന് 100 സീ​റ്റ് കി​ട്ടി​യാ​ൽ ലോ​കാ​വ​സാ​ന​മാ​യി​രി​ക്കും. കോ​ൺ​ഗ്ര​സി​ൽ ചെ​ന്നി​ത്ത​ല​യാ​ണ് മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ യോ​ഗ്യ​ൻ. വി.​ഡി.​സ​തീ​ശ​ൻ വെ​റും ബ​ഫൂ​ണാ​ണ്.

കെ.​സു​ധാ​ക​ര​നെ സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വേ​ട്ട​യാ​ടു​ക​യാ​യി​രു​ന്നു. സു​ധാ​ക​ര​നും അ​ടൂ​ർ പ്ര​കാ​ശി​നും സീ​റ്റ് ന​ൽ​കാ​തെ മാ​റ്റി നി​ർ​ത്തി​യ​ത് യു​ഡി​എ​ഫി​ന് തി​രി​ച്ച​ടി​യാ​കും. എ​ൻ​എ​സ്എ​സ് എ​സ്എ​ൻ​ഡി​പി ഐ​ക്യം ത​ക​രാ​ൻ കാ​ര​ണം എ​ൻ​എ​സ്എ​സി​നു​ള്ളി​ലെ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ളാ​ണ്.

ഐ​ക്യ​ത്തെ അ​നു​കൂ​ലി​ച്ച​തും എ​തി​ർ​ത്ത​തും സു​കു​മാ​ര​ൻ നാ​യ​രാ​ണ്. തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി ച​ർ​ച്ച​യ്ക്ക് വ​ര​ട്ടെ​യെ​ന്നും മ​ക​നെ പോ​ലെ​യാ​ണെ​ന്ന് പ​റ​ഞ്ഞ​തും സു​കു​മാ​ര​ൻ നാ​യ​രാ​ണ്. ഐ​ക്യം ഭാ​വി​യി​ൽ ന​ട​ക്കു​മാ​യി​രി​ക്കു​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.