ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികളെ വിജയിപ്പിച്ചിട്ട് യാതൊരു കാര്യവുമില്ലെന്ന് ശശി തരൂർ എംപി. സംസ്ഥാനത്ത് ബിജെപി – സിപിഎം ഡീലുണ്ട്. അതിനു ജനങ്ങൾ മറുപടി നൽകും. യുഡിഎഫ് സ്ഥാനാർഥികൾ മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി എം.ലിജുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് ശശി തരൂർ സിപിഎമ്മിനെതിരെ ഡീൽ ആരോപണം ഉയർത്തിയത്. ബിജെപിയും എൽഡിഎഫും തമ്മിലാണ് ഡീലുള്ളതെങ്കിലും മത്സരം നടക്കുന്നത് എൽഡിഎഫും യുഡിഎഫും തമ്മിലാണ്.
കോൺഗ്രസിന്റെ ഏക ഡീൽ ജനങ്ങളോടാണെന്നും അദ്ദേഹം വ്യക്തമാക്കി. കായംകുളത്തെ ജനങ്ങൾ ലിജുവിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്നും തരൂർ പറഞ്ഞു.



