തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ര്‍​ക്കാ​വി​ൽ ബി​ജെ​പി – സി​പി​എം ഡീ​ലെ​ന്ന കെ.​മു​ര​ളീ​ധ​ര​ന്‍റെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യു​മാ​യി എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ആ​ര്‍.​ശ്രീ​ലേ​ഖ. ചി​ല ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ പ്ര​ശാ​ന്തി​നു​വേ​ണ്ടി​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെന്നും ബി​ജെ​പി നേ​താ​ക്ക​ളു​ടെ അ​റി​വോ​ടെ​യാ​ണ് ഇ​ത് ന​ട​ക്കു​ന്ന​തെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ മു​ര​ളീ​ധ​ര​ന് ധൈ​ര്യ​മു​ണ്ടെ​ങ്കി​ല്‍ കൗ​ണ്‍​സി​ല​റു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്ത​ട്ടെ​യെ​ന്ന് ആ​ര്‍. ശ്രീ​ലേ​ഖ വെ​ല്ലു​വി​ളി​ച്ചു. തോ​ല്‍​വി മു​ന്നി​ൽ​ക്ക​ണ്ടാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത്. തോ​റ്റു​ക​ഴി​ഞ്ഞാ​ലും അ​ക്കാ​ര്യം പ​റ​യാ​മ​ല്ലോ. ഡീ​ല്‍ ആ​രോ​പ​ണം തോ​ല്‍​വി​ക്ക് മു​ന്നോ​ടി​യാ​യു​ള്ള മു​ന്‍​കൂ​ര്‍ ജാ​മ്യം എ​ടു​ക്ക​ലാ​ണ്.

ഞാ​ന്‍ ഒ​രു വെ​ല്ലു​വി​ളി​യും ഉ​യ​ര്‍​ത്തു​ന്നി​ല്ല. ത​ന്‍റെ കൂ​ടെ നി​ല്‍​ക്കു​ന്ന കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ആ​രൊ​ക്കെ​യെ​ന്ന് അ​റി​യാം. ത​നി​ക്ക് വേ​ണ്ടി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ വോ​ട്ട് പി​ടി​ച്ചു​ന​ല്‍​കും. മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ എ​ൻ​ഡി​എ വി​ജ​യി​ക്കു​മെ​ന്നും ശ്രീ​ലേ​ഖ പ​റ​ഞ്ഞു.