ചണ്ഡീഗഡ്: ഹരിയാനയിലെ ഗുഡ്ഗാവിൽ ഭാര്യയെ ഗ്യാസ് സിലിണ്ടർ കൊണ്ടടിച്ചു കൊന്ന യുവാവ് പിടിയിൽ. ബിഹാറിലെ സമസ്തിപൂർ സ്വദേശി ഗുഞ്ചനെ (22) യാണ് ഭർത്താവ് സുനിൽ (22) കൊലപ്പെടുത്തിയത്.
ബജ്ഗേരയിലെ വാടകവീട്ടിൽ കഴിയുന്ന ഇരുവരെയും മാർച്ച് 24 ന് ശേഷം പുറത്തേയ്ക്ക് കാണത്തത്തിനെ തുടർന്ന് വീട്ടുടമസ്ഥൻ നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളിൽ ഗുഞ്ചനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്കും മുഖത്തും മാരകമായ പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം.
സംഭവത്തിന് ശേഷം ഒളിവിൽ പോയ സുനിലിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മാർച്ച് 23 ന് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ഇയാൾ ഗുഞ്ചനെ ഗ്യാസ് സിലിണ്ടർ കൊണ്ടടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു എന്ന് സുനിൽ പോലീസിനോട് പറഞ്ഞു.
വീട്ടുടമസ്ഥന്റെ പരാതിയെ തുടർന്ന് സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്നറിയാനുള്ള അന്വേഷണം നടന്നുവരികയാണ്.



