കോ​ഴി​ക്കോ​ട്: പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശോ​ഭ സു​രേ​ന്ദ്ര​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യി​രു​ന്നെ​ങ്കി​ൽ ബി​ജെ​പി ജ​യി​ക്കു​മാ​യി​രു​ന്നെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ്ഗോ​പി. ശോ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചി​രു​ന്നെ​ങ്കി​ൽ ബി​ജെ​പി സം​സ്ഥാ​ന ഭ​ര​ണം പി​ടി​ക്കു​മാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ളാ​യ വി.​കെ. സ​ജീ​വ​ൻ, ന​വ്യാ ഹ​രി​ദാ​സ്, അ​ഡ്വ. കെ.​പി. പ്ര​കാ​ശ്‌​ബാ​ബു എ​ന്നി​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗ​ങ്ങ​ളി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സു​രേ​ഷ്ഗോ​പി. ശോ​ഭ അ​ന്ന് ജ​യി​ച്ചി​രു​ന്നെ​ങ്കി​ൽ ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള ന​ട​ത്തി​യ​വ​രോ​ട് നി​യ​മ​സ​ഭ​യി​ൽ, വെ​ക്ക​ടോ സ്വ​ർ​ണം എ​ന്നു​പ​റ​യാ​ൻ ഒ​രു പ്ര​തി​പ​ക്ഷം അ​വി​ടെ​യു​ണ്ടാ​വു​മാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തി​നെ​യും വ​ല​തി​നെ​യും ച​വി​ട്ടി​പ്പു​റ​ത്താ​ക്ക​ണം. ബി​ജെ​പി​ക്കെ​തി​രാ​യ ഡീ​ൽ ആ​രോ​പ​ണ​ത്തെ​യും സു​രേ​ഷ് ഗോ​പി പ​രി​ഹ​സി​ച്ചു. ‘ഡീ​ൽ’ അ​ല്ല ‘പീ​ൽ’ എ​ന്നാ​ണ് സു​രേ​ഷ്ഗോ​പി ആ​രോ​പ​ണ​ത്തെ പ​രി​ഹ​സി​ച്ച​ത്.