പശ്ചിമേഷ്യയിലെ രൂക്ഷമായ യുദ്ധസാഹചര്യത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചിട്ടിരിക്കുന്നതിനിടയിലും ഇന്ത്യയുടെ എൽപിജി ചരക്കുകപ്പൽ ‘ജഗ് വസന്ത്’ സുരക്ഷിതമായി ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തെത്തി. വെള്ളിയാഴ്ചയാണ് 42,000 മെട്രിക് ടൺ ദ്രവീകൃത പെട്രോളിയം ഗ്യാസുമായി (LPG) കപ്പൽ തീരമണഞ്ഞത്. കപ്പലിൽ നിന്നുള്ള ഗ്യാസ് കൈമാറ്റ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ‘ജഗ് വസന്ത്’, ‘പൈൻ ഗ്യാസ്’ എന്നീ എൽപിജി ടാങ്കറുകൾ ഇന്ത്യ ലക്ഷ്യമാക്കി യാത്ര തിരിച്ചത്. ഹോർമുസ് കടലിടുക്കിലെ നിലവിലെ സംഘർഷാവസ്ഥ പരിഗണിച്ച് സാധാരണ പാതയ്ക്ക് പകരം തികച്ചും വ്യത്യസ്തമായ റൂട്ടിലൂടെയാണ് ഈ കപ്പലുകൾ സഞ്ചരിച്ചത്.