“പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഞാനും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന രണ്ട് ആളുകളാണ്” ഒരു മാസത്തോടടുക്കുന്ന മിഡിൽ ഈസ്റ്റ് യുദ്ധം വ്യാപിക്കുന്നതിനിടയിൽ ഇന്ത്യയിലെ യുഎസ് എംബസി വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദേശമാണിത്. ഇന്ത്യയുമായി കൂടുതൽ ശക്തമായ ബന്ധം സ്ഥാപിക്കണമെന്ന് ട്രംപ് തന്റെ സന്ദേശത്തിൽ ആഹ്വാനം ചെയ്തു.
“ഇന്ത്യയുമായുള്ള നമ്മുടെ അത്ഭുതകരമായ ബന്ധം മുന്നോട്ട് പോകുമ്പോൾ കൂടുതൽ ശക്തമാകും. പ്രധാനമന്ത്രി മോദിയും ഞാനും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന രണ്ട് ആളുകളാണ്, മിക്കവർക്കും അങ്ങനെ പറയാൻ കഴിയില്ല – പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപ്,” ഇന്ത്യയിലെ യുഎസ് എംബസി പോസ്റ്റ് ചെയ്തു.



