ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ദി​യാ​ൽ​പൂ​രി​ൽ പ​തി​നാ​റു​കാ​ര​നെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് പേ​ർ ചേ​ർ​ന്ന് കു​ത്തി​ക്കൊ​ന്നു. നെ​ഹ്റു വി​ഹാ​റി​ൽ പ​രി​ക്കേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ന്ന കു​ട്ടി​യെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ 13 നും 17 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള മൂ​ന്ന് പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ക​ത്തി​യും ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നും ക​ണ്ടെ​ത്തി. മ​രി​ച്ച​യാ​ൾ പ്ര​തി​ക​ളി​ൽ ഒ​രാ​ളെ ഭി​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് കൊ​ല​ചെ​യ്ത​തെ​ന്ന് ഇ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ഫോ​റ​ൻ​സി​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു.