ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള വി​പ​ണി​യി​ൽ അ​സം​സ്‌​കൃ​ത എ​ണ്ണ​വി​ല കു​തി​ച്ചു​യ​രു​ന്ന​തി​നി​ടെ രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ച് സ്വ​കാ​ര്യ ക​മ്പ​നി​യാ​യ ന​യാ​ര എ​ന​ർ​ജി. പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 5.30 രൂ​പ​യും ഡീ​സ​ലി​ന് 3 രൂ​പ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. പു​തി​യ നി​ര​ക്കു​ക​ൾ നി​ല​വി​ൽ വ​ന്നു.

ഗു​ജ​റാ​ത്തി​ലെ വാ​ദി​നാ​റി​ലു​ള്ള ന​യാ​ര​യു​ടെ റി​ഫൈ​ന​റി ഏ​പ്രി​ൽ ആ​ദ്യ​വാ​രം മു​ത​ൽ 35 ദി​വ​സ​ത്തേ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി അ​ട​ച്ചി​ടു​ക​യാ​ണ്. ഇ​ത് രാ​ജ്യ​ത്തെ എ​ണ്ണ ശു​ദ്ധീ​ക​ര​ണ ശേ​ഷി​യെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ന​യാ​ര വി​ല വ​ർ​ധി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ത്യ​ൻ ഓ​യി​ൽ, ഭാ​ര​ത് പെ​ട്രോ​ളി​യം , ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം തു​ട​ങ്ങി​യ പൊ​തു​മേ​ഖ​ലാ ക​മ്പ​നി​ക​ൾ നി​ല​വി​ൽ വി​ല കൂ​ട്ടി​യി​ട്ടി​ല്ല. എ​ന്നാ​ൽ സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​ടെ ചു​വ​ടു​പി​ടി​ച്ച് വ​രും ദി​വ​സ​ങ്ങ​ളി​ൽ പൊ​തു​മേ​ഖ​ലാ ക​മ്പ​നി​ക​ളും വി​ല വ​ർ​ധി​പ്പി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ.

ഊ​ർ​ജ പ്ര​തി​സ​ന്ധി അ​തി​രൂ​ക്ഷ​മാ​യ​തോ​ടെ അ​മേ​രി​ക്ക​യു​ടെ പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ ഇ​റാ​നി​ൽ നി​ന്ന് ഇ​ന്ത്യ എ​ൽ​പി​ജി ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​റാ​നി​ൽ നി​ന്നു​ള്ള എ​ൽ​പി​ജി ശേ​ഖ​ര​വു​മാ​യി ‘അ​റോ​റ’ എ​ന്ന ക​പ്പ​ൽ മം​ഗ​ലാ​പു​രം തു​റ​മു​ഖ​ത്തെ​ത്തു​മെ​ന്നാ​ണ് വി​വ​രം.