കൊല്ലം: അയൽവാസിയെ ഓട്ടോറിക്ഷയിടിച്ച് കൊലപ്പടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മുളങ്കാടകം കാങ്കത്ത് നഗർ സ്വദേശിനിയായ മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അയൽവാസി സുനിൽ തമ്പി(40) പിടിയിലായത്.
കൊല്ലം വെസ്റ്റ് പോലീസ് ആണ് പ്രതിയെ പിടികൂടിയത്. ശനിയാഴ്ച വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. ഇടവഴിയിലൂടെ വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന സ്ത്രീയെ അതിവേഗത്തിൽ ഓട്ടോറിക്ഷ ഓടിച്ചു കൊണ്ട് വന്ന് മതിലിനോടുചേർത്ത് ഇടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.
തുടർന്ന് സ്ത്രീയുടെ വീട്ടിലെത്തി കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. മകനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേ തുടർന്ന് ഇവർ പോലീസിൽ നൽകിയ പരാതിയിലാണ് നടപടി.



