തി​രു​വ​ന​ന്ത​പു​രം: നാ​ലാ​ഞ്ചി​റ​യി​ൽ പി​താ​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ മ​ർ​ദി​ച്ച പ്ര​തി പി​ടി​യി​ൽ. മ​ണ്ണ​ന്ത​ല അ​രു​വി​യോ​ട് വി​ക്രം ഭ​വ​നി​ൽ ക​ണ്ണ​ൻ (38) ആ​ണ് പി​ടി​യി​ലാ​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ‌‌​ടി​യ​ത്. ‌‌‌‌

പി​താ​വി​നെ മ​ദ്യ​പി​ക്കാ​ൻ ക്ഷ​ണി​ക്കു​ന്ന​തി​ലെ വി​രോ​ധ​ത്തി​ലാ​ണ് പ്ര​തി അ​തി​ക്ര​മം ന​ട​ത്തി​യ​ത്. ഉ​ള്ളൂ​ർ സ്വ​ദേ​ശി​യാ​യ ബി​നു​വി​നും ബ​ന്ധു​വി​നു​മാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഹെ​ൽ​മെ​റ്റ് ഉ​പ​യോ​ഗി​ച്ച് ബി​നു​വി​നെ​യും മ​റ്റൊ​രു ബ​ന്ധു​വി​നെ​യും ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണ് പ​രാ​തി.

ബി​നു​വും കൂ​ട്ടു​കാ​രും ക​ണ്ണ​ന്‍റെ പി​താ​വി​നെ സ്ഥി​ര​മാ​യി മ​ദ്യ​പി​ക്കാ​ൻ ക്ഷ​ണി​ക്കു​ന്ന​തി​ലു​ള്ള വി​രോ​ധ​മാ​ണ് ഈ ​ആ​ക്ര​മ​ണ​ത്തി​ന് പ്രേ​രി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്യു​ന്ന​ത് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് ശേ​ഷം ക​ണ്ണ​ൻ കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് അ​പേ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും കോ​ട​തി അ​ത് നി​ര​സി​ച്ചു. തു​ട​ർ​ന്നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് ക​ണ്ണ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.