കോ​ൽ​ക്ക​ത്ത: കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക ക​മ്മ്യൂ​ണി​ക്കേ​ഷ​നി​ൽ ബി​ജെ​പി ചി​ഹ്നം പ​തി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. “പൂ​ച്ച പു​റ​ത്തു​ചാ​ടി​യി​രി​ക്കു​ന്നു” എ​ന്ന് പ​റ​ഞ്ഞ മ​മ​ത, ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ബി​ജെ​പി​യു​ടെ ച​ട്ടം​പാ​ല​ക​രാ​യി മാ​റി​യെ​ന്ന് ആ​രോ​പി​ച്ചു.

ബം​ഗാ​ളി​ലെ ചി​ല നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്ത വോ​ട്ട​ർ പ​ട്ടി​ക​യു​ടെ ക​വ​റു​ക​ളി​ലും രേ​ഖ​ക​ളി​ലും ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​യ താ​മ​ര ചി​ഹ്നം ക​ണ്ടെ​ത്തി​യ​താ​ണ് വി​വാ​ദ​ത്തി​ന് കാ​ര​ണ​മാ​യ​ത്. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളെ​യും സ്വ​ത​ന്ത്ര സ്ഥാ​പ​ന​ങ്ങ​ളെ​യും ബി​ജെ​പി കാ​വി​വ​ത്ക​രി​ക്കു​ക​യാ​ണെ​ന്ന് മ​മ​ത കു​റ്റ​പ്പെ​ടു​ത്തി.

നി​ഷ്പ​ക്ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കേ​ണ്ട തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ പ്ര​ച​ര​ണ വി​ഭാ​ഗ​മാ​യി മാ​റി​യ​ത് ജ​നാ​ധി​പ​ത്യ​ത്തി​ന് ഭീ​ഷ​ണി​യാ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.