ക​ണ്ണൂ​ർ: യു​ഡി​എ​ഫ് സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ബി​ജെ​പി​യി​ൽ ചേ​രാ​ൻ കെ.​സു​ധാ​ക​ര​ൻ ആ​ലോ​ചി​ച്ചി​രു​ന്നു​വെ​ന്ന് ക​ണ്ണൂ​രി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സി. ​ര​ഘു​നാ​ഥ്. ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ര​ഘു​നാ​ഥ് നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്.

സീ​റ്റ് ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ താ​ൻ സു​ധാ​ക​ര​നു​മാ​യി സം​സാ​രി​ച്ചു. അ​ദ്ദേ​ഹ​ത്തെ ബി​ജെ​പി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു. ആ​ലോ​ചി​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി​യെ​ന്നും ര​ഘു​നാ​ഥ് വ്യ​ക്ത​മാ​ക്കി. ക​ണ്ണൂ​ർ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും സു​ധാ​ക​ര​ന്‍റെ അ​ടു​ത്ത അ​നു​യാ​യി​യു​മാ​യി​രു​ന്ന സി.​ര​ഘു​നാ​ഥ് 2023ലാ​ണ് കോ​ൺ​ഗ്ര​സ് വി​ട്ട​ത്.

പി​ന്നാ​ലെ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന ര​ഘു​നാ​ഥ് 2024 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ണ്ണൂ​രി​ലെ സ്ഥാ​നാ​ർ​ഥി​യാ​യി. നി​ല​വി​ൽ ബി​ജെ​പി ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗ​മാ​ണ് ര​ഘു​നാ​ഥ്.