മ​ല​പ്പു​റം: മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ളെ സാ​മൂ​ഹ്യ മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ചെ​ന്ന പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി പോ​ലീ​സ്. അ​ധി​ക്ഷേ​പ പോ​സ്റ്റി​ലു​ണ്ടാ​യി​രു​ന്ന ഫോ​ട്ടോ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം പോ​സ്റ്റ്‌ ചെ​യ്ത ഫേ​സ്ബു​ക്ക്‌ അ​ക്കൗ​ണ്ടി​ന്‍റെ വി​വ​രം തേ​ടി മ​ല​പ്പു​റം സൈ​ബ​ർ പോ​ലീ​സ് ഇ​തോ​ട​കം മെ​റ്റ​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ഈ ​ഫേ​സ്ബു​ക്ക്‌ അ​ക്കൗ​ണ്ട് ഏ​ത് ക​മ്പ്യൂ​ട്ട​റി​ൽ നി​ന്നാ​ണ് നി​ർ​മി​ച്ച​ത് എ​ന്ന​ത​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ളാ​ണ് പോ​ലീ​സ് ഇ​പ്പോ​ൾ തേ​ടി​യി​രി​ക്കു​ന്ന​ത്.

സം​ഭ​വം വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ അ​ക്കൗ​ണ്ട് ഡി​ലീ​റ്റ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. വ്യാ​ജ രേ​ഖ ച​മ​ക്ക​ൽ, അ​പ​കീ​ർ​ത്തി​പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് പോ​ലീ​സ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്.