ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മീ​റ​റ്റി​ലെ മോ​ഡി​പു​രം പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം.

ബി​ഹാ​റി​ലെ ഛപ്ര ​ജി​ല്ല സ്വ​ദേ​ശി​നി​യാ​യ പ്രി​യ (20) ആ​ണ് മ​രി​ച്ച​ത്. മൂ​ന്നാം വ​ർ​ഷ ബി​സി​എ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു പ്രി​യ. സ്ഥാ​പ​ന​ത്തി​ലെ ത​ന്നെ വി​ദ്യാ​ർ​ഥി​യാ​യ സ​ഹോ​ദ​ര​നാ​ണ് പ്രി​യ​യെ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സ​ഹോ​ദ​ര​ൻ ഉ​ട​ൻ​ത​ന്നെ പ്രി​യ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചു. വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പ​ല്ല​വ്പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള പോ​ലീ​സ് സം​ഘം പ്രി​യ​യു​ടെ മു​റി പ​രി​ശോ​ധി​ച്ചു.

പ്രി​യ​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ച​താ​യി പ​ല്ല​വ്പു​രം എ​സ്എ​ച്ച്ഒ മ​ഹേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. പ്ര​ഥ​മ​ദൃ​ഷ്ട്യാ ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് തോ​ന്നു​ന്ന​തെ​ന്നും എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.